കൊവിഡ് ദുരിതാശ്വാസത്തിന് നടന്‍ സൂര്യ ഒരു കോടി രൂപ തമിഴ്‌നാട് സര്‍ക്കാരിന് കൈമാറി

ശ്രീനു എസ്

വ്യാഴം, 13 മെയ് 2021 (12:30 IST)
കൊവിഡ് ദുരിതാശ്വാസത്തിന് നടന്‍ സൂര്യ ഒരു കോടി രൂപ തമിഴ്‌നാട് സര്‍ക്കാരിന് കൈമാറി. നടന്‍ സൂര്യ, പിതാവ് ശിവകുമാര്‍, സഹോദരന്‍ കാര്‍ത്തി എന്നിവര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയാണ് ചെക്ക് കൈമാറിയത്. 
 
മെയ 11ന് മുഖ്യമന്ത്രി സ്റ്റാലിന്‍ കൊവിഡിനെതിരെ പോരാടാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ ഫണ്ടിലേക്ക് സംഭാവന നല്‍കാന്‍ അഭ്യര്‍ത്ഥന നടത്തിയിരുന്നു. ഈ പണം ആശുപത്രികളില്‍ ഓക്‌സിജന്‍ സൗകര്യം ഒരുക്കുന്നതിനും വാക്‌സിന്‍ വാങ്ങുന്നതിനും മറ്റു മെഡിക്കല്‍ ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍