സംസ്ഥാനത്ത് കൊവിഡ് ടിപിആര്‍ 11 ശതമാനം കടന്നു; നാലുദിവസത്തിനിടെ രേഖപ്പെടുത്തിയത് 43മരണം

സിആര്‍ രവിചന്ദ്രന്‍
ശനി, 4 ജൂണ്‍ 2022 (19:56 IST)
സംസ്ഥാനത്ത് കൊവിഡ് ടിപിആര്‍ 11 ശതമാനം കടന്നു. ഇന്നത്തേത് 11.39ശതമാനമാണ്. കൂടാതെ സംസ്ഥാനത്ത് നാലുദിവസത്തിനിടെ രേഖപ്പെടുത്തിയത് 43 കൊവിഡ് മരണങ്ങളാണ്. ഇതില്‍ 15 മരണം അതാത് ദിവസങ്ങളില്‍ രേഖപ്പെടുത്തിയതും ബാക്കി അപ്പീല്‍ വഴി പട്ടികയില്‍ ചേര്‍ത്തതുമാണ്.
 
സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് 1544 പേര്‍ക്കാണ്. എറണാകുളത്താണ് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 481 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരം ജില്ലയില്‍ 221 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article