ഇന്ത്യയില്‍ 56 മില്യണിലധികം പേര്‍ വിഷാദരോഗത്തെ നേരിടുന്നു; 38മില്യണിലധികം പേര്‍ ഉത്കണ്ഠാരോഗങ്ങളുടെ പിടിയില്‍

സിആര്‍ രവിചന്ദ്രന്‍
ശനി, 4 ജൂണ്‍ 2022 (16:30 IST)
ഇന്ത്യയില്‍ 56മില്യണിലധികം പേര്‍ വിഷാദരോഗത്തെ നേരിടുന്നുണ്ട്. കൂടാതെ 38മില്യണിലധികം പേര്‍ ഉത്കണ്ഠാരോഗങ്ങളുടെ പിടിയിലുമാണ്. അതേസമയം കാലാവസ്ഥാ വ്യതിയാനം മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നെന്ന് ലോകാരോഗ്യ സംഘടന. ഇത് ഉത്കണ്ഠ, വിഷാദം, മൂഡ് ഡിസോഡര്‍ എന്നിവ ഉണ്ടാക്കും. ദി ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ചിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ആത്മഹത്യാ പ്രവണതയ്ക്കും കാലാവസ്ഥാ വ്യതിയാനങ്ങള്‍ കാരണമാകും. വികസ്വര, അവികസിത രാജ്യങ്ങളിലെ ജനങ്ങളാണ് ഈ ദുരിതം കൂടുതലും അനുഭവിക്കുന്നത്. 
 
ലോകവ്യാപകമായി ഒരു ബില്യണിലധികം പേര്‍ മാനസിക പ്രശ്‌നങ്ങളുമായി ജീവിക്കുന്നെന്നാണ് കണക്ക്. 2021ലെ ലോകാരോഗ്യ സംഘടനയുടെ സര്‍വേപ്രകാരം 95 രാജ്യങ്ങളില്‍ ഒന്‍പതുരാജ്യങ്ങളില്‍ മാത്രമാണ് സര്‍ക്കാരുകള്‍ കാലാവസ്ഥ മൂലമുള്ള മാനസികാരോഗ്യത്തിന് പ്രാധാന്യം നല്‍കിയിട്ടുള്ളത്. കാലാവസ്ഥാ മാറ്റം മൂലം ഉണ്ടാകുന്ന മാനസിക പ്രശ്‌നങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന ചില നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article