കൊവിഡ് ബാധിച്ച് ഒരു വര്‍ഷംവരെ മാനസിക രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പഠനം

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 17 ഫെബ്രുവരി 2022 (14:17 IST)
കൊവിഡ് ബാധിച്ച് ഒരു വര്‍ഷവരെ മാനസിക രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പഠനം. ഉത്കണ്ഠ, വിഷാദരോഗം, കുറക്കക്കുറവ് എന്നിവയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കന്‍ പഠന റിപ്പോര്‍ട്ട് ബുധനാഴ്ച ബിഎംജെയില്‍ പ്രസിദ്ധീകരിച്ചു. കൊവിഡിനെ അതിജീവിച്ചവര്‍ക്ക് മാനസിക ആരോഗ്യസംരക്ഷണത്തിന് മുന്‍ഗണന കൊടുക്കണമെന്നും പഠനത്തില്‍ പറയുന്നു. ഇതുവരെയും ലോകത്ത് 403 മില്യണ്‍ പേരെയാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. അമേരിക്കയില്‍ മാത്രം 77മില്യണ്‍ പേര്‍ കൊവിഡ് ബാധിതരായി. 
 
അതേസമയം 14.8 മില്യണ്‍ പേര്‍ക്ക് ലോകത്ത് പുതിയതായി മാനസിക രോഗങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 2.8 മില്യണ്‍ പേരും അമേരിക്കയിലാണ്. പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയ സിയാദ് അല്‍ അലിയ പറയുന്നത് ഈ കണക്കുകള്‍ പൂര്‍ണമല്ലെന്നാണ്. കാരണം മാനസിക പ്രശ്‌നങ്ങള്‍ പുറത്തുപറയാന്‍ മടിക്കുന്നവര്‍ സമൂഹത്തില്‍ കൂടുതലാണ്. ഇവരുടെ കണക്ക് ലഭ്യമല്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍