കൊവിഡ് 19: ചൈന ലോകത്തോടുചെയ്‌ത ചതിയോ?

അനിരാജ് എ കെ
വെള്ളി, 27 മാര്‍ച്ച് 2020 (12:53 IST)
175 രാജ്യങ്ങളിലേക്ക് പടര്‍ന്ന് ലോകത്തെ മുട്ടുകുത്തിക്കുകയാണ് കൊറോണ വൈറസ് കൊവിഡ്-19. വൈറസ് ആദ്യം പൊട്ടിപ്പുറപ്പെട്ട ചൈന തുടക്കം മുതൽ പ്രതിരോധ നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ ഈ അവസ്ഥയിലേക്ക് ലോകത്തെ എത്തിക്കുന്നത് തടയാന്‍ കഴിയുമായിരുന്നു എന്നതില്‍ സംശയമേതുമില്ല. ഈ വൈറസ് പടരുന്നത് തടയാൻ വേണ്ടത്ര കാര്യങ്ങൾ ചെയ്‌തില്ലെന്നും ഇപ്പോഴും ചെയ്യുന്നില്ലെന്നും പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മറ്റ് രാജ്യങ്ങൾക്ക് വേണ്ട രീതിയിലുള്ള മുന്നറിയിപ്പ് നൽകിയില്ലെന്നും ചൈനയ്‌ക്കെതിരെ ആരോപണം ശക്‍തമാണ്.
 
സീ ന്യൂസ് എഡിറ്റർ ഇൻ ചീഫ് സുധീർ ചൗധരിയാണ് ചൈനയുടെ 'വൈറസ് കാല’പ്രവർത്തനങ്ങളെ വിശകലനം നടത്തിയത്.
 
ലോകമെമ്പാടുമുള്ള അഞ്ചു ലക്ഷത്തിലധികം ആളുകളെ ബാധിച്ചതും 24000ലധികം പേരുടെ മരണത്തിനിടയാക്കിയതുമായ വൈറസ് ചൈനയിലെ വുഹാനിൽ നിന്ന് 2019 നവംബറിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആദ്യം ഇത് വൈറൽ ന്യൂമോണിയയാണെന്നാണ് ഡോക്ടർമാർ കരുതിയത്. സാധാരണ മരുന്നുകളാൽ ഇത് സുഖപ്പെടുത്താന്‍ കഴിയുമെന്നും ചൈന വിശ്വസിച്ചു. പിന്നീട് 2019 ഡിസംബറിൽ ഇത് ചൈനയിൽ നിന്ന് കൊറിയയിലേക്കും തായ്‌ലൻഡിലേക്കും വ്യാപിച്ചു.
 
മാരകമായ ഈ വൈറസിന്‍റെ ഉത്‌ഭവത്തിന് കാരണമെന്തെന്ന് കണ്ടെത്താന്‍ കഴിയുമായിരുന്ന കാര്യങ്ങള്‍ ചൈന മറച്ചുവയ്ക്കാന്‍ ശ്രമിച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചൈനയിലെ ഡോക്ടർമാർ ഈ വൈറസ് കണ്ടെത്തിയ ഉടൻ തന്നെ ചൈന സര്‍ക്കാര്‍ അധികൃതര്‍ ലാബുകൾ അടച്ച് വൈറസിന്റെ സാമ്പിളുകൾ നശിപ്പിച്ചതായി ചില റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.
 
ചൈനയിൽ, ഈ വൈറസിനെക്കുറിച്ച് മുന്നറിയിപ്പ് ആളുകളെ അറസ്റ്റ് ചെയ്യുകയോ അല്ലെങ്കിൽ അവർ അപ്രത്യക്ഷരാവുകയോ ചെയ്തു. വൈറസിനെക്കുറിച്ച് ആദ്യം റിപ്പോർട്ട് ചെയ്ത വുഹാന്റെ ഡോക്ടർ ലീ വെൻലിയാങിനെ ചൈനീസ് പൊലീസ് അറസ്റ്റ് ചെയ്തു, പിന്നീട് അദ്ദേഹം അണുബാധയെ തുടർന്ന് മരിച്ചു.
 
അടുത്തിടെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൊവിഡ് 19നെ ‘ചൈനീസ് വൈറസ്’ എന്ന് പരാമർശിക്കുകയും ചൈന ഇതില്‍ ശക്‍തമായ എതിർപ്പ് ഉന്നയിക്കുകയും അവര്‍ ചെയ്‌തു എന്ന് ആരോപിക്കപ്പെടുന്ന തെറ്റായ പ്രവൃത്തികളെ ശക്തമായി നിഷേധിക്കുകയും ചെയ്തു. ‘സ്പാനിഷ് ഫ്ലൂ’ എന്നോ അല്ലെങ്കിൽ ‘ന്യൂഡൽഹി സൂപ്പർബഗ്’ എന്നോ ഉപയോഗിക്കുന്നതിനെയോ, അല്ലെങ്കില്‍ ദക്ഷിണ കൊറിയയിലെ ഹനാതൻ നദിയെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ ‘ഹാന്‍റ വൈറസ്’ എന്ന് പേരിടുന്നതിനെയോ ചൈന ഒരിക്കലും എതിർത്തിട്ടില്ല എന്ന് ഓര്‍ക്കണം. എന്നാൽ കൊറോണ വൈറസ് ‘ചൈനീസ് വൈറസ്’ എന്ന് വിളിക്കപ്പെടുന്നതിനെ അവര്‍ ശക്തമായി എതിർക്കുന്നു.
 
ചൈനയിൽ വൈറസ് പടർന്നുപിടിക്കുന്നതിൽ യുഎസിന് പങ്കുണ്ടെന്ന് ഇപ്പോൾ ചൈനീസ് സർക്കാരും അവിടത്തെ മാധ്യമങ്ങളും അവകാശപ്പെടുന്നു. മാർച്ച് 12 ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജാൻ ട്വിറ്ററിലൂടെ അമേരിക്കയിൽ നിന്ന് വൈറസ് ചൈനയിലെത്തിയെന്ന് അവകാശപ്പെട്ടു. 2019 ഒക്ടോബറിൽ വുഹാനിൽ നടന്ന മിലിട്ടറി വേൾഡ് ഗെയിംസിൽ യുഎസ് ആർമി അത്‌ലറ്റുകൾ ഈ വൈറസ് കൊണ്ടുവന്നതായി ചൈനീസ് അധികൃതർ ആരോപിക്കുന്നു.
 
എന്നാല്‍ ചൈനയുടെ ഈ പ്രതിരോധ ആരോപണങ്ങള്‍ വലിയ രീതിയില്‍ ഏല്‍ക്കുന്നില്ല എന്നതാണ് ശ്രാഡ്ധേയം. ലോകമെമ്പാടും ഭീഷണിയായി മാറിയ ഈ വൈറസിനെ കൈകാര്യം ചെയ്യുന്നതിൽ അശ്രദ്ധ കാണിച്ചതിന് ചൈന കടുത്ത വിമർശനങ്ങൾ നേരിട്ടുകൊണ്ടേയിരിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article