ലോകത്തേറ്റവുമധികം കൊവിഡ് 19 കേസുകൾ അമേരിക്കയിൽ!! ഒറ്റ ദിവസം രോഗം സ്ഥിരീകരിച്ചത് 16,000 പേർക്ക്!

അഭിറാം മനോഹർ

വെള്ളി, 27 മാര്‍ച്ച് 2020 (09:23 IST)
ലോകത്തേറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള രാജ്യം അമേരിക്കയെന്ന് കണക്കുകൾ. വ്യാഴാഴ്ച്ച ഒരൊറ്റ ദിവസം രാജ്യത്ത് 16,000ത്തിലധികം കേസുകളാണ് രജിസ്റ്റർ ചെയ്‌തത്. ഇതോടെയാണ് ചൈനയേയും ഇറ്റലിയേയും മറികടന്ന് ലോകത്തേറ്റവും കൂടുതൽ രോഗികളുള്ള രാജ്യമയി അമേരിക്ക മാറിയത്.നിലവിലെ കണക്കുകൾ പ്രകാരം 81,378 പേർക്കാണ് അമേരിക്കയിൽ രോഗബാധ സ്ഥിരീകരിച്ചത്.ഇറ്റലിയിൽ ഇത് 81,285ഉം ചൈനയിൽ 80,539ഉം ആണ്.
 
അതേസമയം യുഎസിൽ രോഗബാധയേറ്റ് മരിച്ചവരുടെ എണ്ണം അയിരം പിന്നിട്ടു. ജനങ്ങളെ വളരെയേറെ ആശങ്കപ്പെട്രുത്തിയാണ് രാജ്യത്ത് മരണനിരക്കുയരുന്നത്. രോഗബാധിതരുടെ എണ്ണത്തിൽ ഒരു ദിവസത്തിൽ മാത്രം ഇത്രയും മാറ്റം വന്നത് വലിയ ആശങ്കകളാണ് ജനങ്ങൾക്കിടയിൽ സൃഷ്ടിച്ചിരിക്കുന്നത്.വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ച ചൈനയിൽ പക്ഷേ രോഗബാധ കുറഞ്ഞതായാണ് റിപ്പോർട്ട്. അതേസമയം ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 5 ലക്ഷം കടന്നു.
 
അമേരിക്കയിലെ ന്യൂയോർക്കിലാണ് ഏറ്റവുമധികം പേരെ രോഗം ബാധിച്ചിരിക്കുന്നത്.ചികിത്സിക്കുന്നതിന് മതിയായ സൗകര്യമൊരുക്കുന്നില്ലെന്ന് ഭരണകൂടത്തിനെതിരെ വിമർശനമുയരുന്നുണ്ട്. ഇതിനെ തുടർന്ന് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി രണ്ട് ട്രില്യണ്‍ ഡോളര്‍ സര്‍ക്കാര്‍ അടിയന്തരസാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ബില്ല് സെനറ്റ് ഇന്ന് പാസാക്കും. അതേസമയം സാമ്പത്തികമേഖലയിലും കനത്ത ആഘതമാണ് കൊവിഡ് അമേരിക്കയ്‌ക്ക് നൽകിയിട്ടുള്ളത്. അമേരിക്കയിൽ പത്തുലക്ഷത്തിലധികം പേര്‍ക്ക് തൊഴിലവസരം നഷ്ടമായതായാണ് കണക്കുകൾ പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍