പുതിയ കൊവിഡ് കേസുകളില്‍ മൂന്നില്‍ രണ്ടും യൂറോപ്പില്‍

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 12 നവം‌ബര്‍ 2021 (10:26 IST)
ലോകമെമ്പാടും കൊവിഡിന്റെ തീവ്രത കുറയുന്നെങ്കിലും യൂറോപ്പില്‍ മരണ നിരക്ക് കൂടുകയാണ്. പുതിയ കേസുകളില്‍ മൂന്നില്‍ രണ്ടും യൂറോപ്പിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയില്‍ നിന്ന് യൂറോപ്പില്‍ ഏഴുശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 
 
അതേസമയം ജര്‍മനിയെ വരിഞ്ഞു മുറുക്കിയിരിക്കുകയാണ് കൊവിഡ്. പ്രതിദിന കേസുകള്‍ 50,000ലധികമായി. കഴിഞ്ഞ ദിവസം 50,196 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജര്‍മനിയില്‍ ആദ്യമായാണ് കൊവിഡ് രോഗികളുടെ എണ്ണം ഇത്രയും ഉയരുന്നത്. ജര്‍മനിയില്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത് 67 ശതമാനം പേരാണ്. രാജ്യത്ത് നിരവധിപേര്‍ വാക്‌സിന്‍ സ്വീകരിക്കാത്തവരായിട്ടുണ്ട്. ഇവര്‍ക്കെതിരെ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article