ജര്‍മനിയെ വരിഞ്ഞു മുറുക്കി കൊവിഡ്. പ്രതിദിന കേസുകള്‍ 50,000ലധികമായി. കഴിഞ്ഞ ദിവസം 50,196 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജര്‍മനിയില്‍ ആദ്യമായാണ് കൊവിഡ് രോഗികളുടെ എണ്ണം ഇത്രയും ഉയരുന്നത്. ജര്‍മനിയില്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത് 67 ശതമാനം പേരാണ്. രാജ്യത്ത് നിരവധിപേര്‍ വാക്‌സിന്‍ സ്വീകരിക്കാത്തവരായിട്ടുണ്ട്. ഇവര്‍ക്കെതിരെ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍.