കൊവിഡ്: പരീക്ഷണത്തിന്റെ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുന്നത് ഒന്‍പത് വാക്‌സിനുകള്‍

ശ്രീനു എസ്
ബുധന്‍, 7 ഒക്‌ടോബര്‍ 2020 (16:45 IST)
കൊവിഡ് വാക്സിന്‍ ഈ വര്‍ഷം അവസാനത്തോടെ തയ്യാറാകുമെന്ന് ലോകാരോഗ്യ സംഘടന. ഒന്‍പതു വാക്സിനുകളാണ് കൊവിഡ് പരീക്ഷണത്തിന്റെ അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുന്നത്. വാക്സിന്റെ ലഭ്യത ഉറപ്പുവരുത്തേണ്ടത് രാജ്യങ്ങളുടെ ഉത്തരവാദിത്വമാണെന്ന് സംഘടനാ മേധാവി ടെഡ്രോസ് അഥാനം പറഞ്ഞു.
 
രണ്ടുദിവസം നീണ്ടുനിന്ന എക്സിക്യൂട്ടിവ് ബോര്‍ഡ് അവലോകനയോഗത്തെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 200കോടി വാക്സിന്‍ ഡോസുകള്‍ അടുത്ത വര്‍ഷം അവസാനത്തോടെ ലോകം മുഴുവന്‍ എത്തിക്കുകയാണ് ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യം.

അനുബന്ധ വാര്‍ത്തകള്‍

Next Article