രണ്ടാഴ്ചക്കുള്ളില്‍ വാക്‌സിന്‍ മറ്റുരാജ്യങ്ങള്‍ക്ക് നല്‍കിത്തുടങ്ങുമെന്ന് റഷ്യന്‍ ആരോഗ്യ മന്ത്രി

ശ്രീനു എസ്
ബുധന്‍, 12 ഓഗസ്റ്റ് 2020 (19:35 IST)
രണ്ടാഴ്ചക്കുള്ളില്‍ വാക്‌സിന്‍ മറ്റുരാജ്യങ്ങള്‍ക്ക് നല്‍കിത്തുടങ്ങുമെന്ന് റഷ്യന്‍ ആരോഗ്യ മന്ത്രി. എന്നാല്‍ നിലവില്‍ റഷ്യയിലുള്ള ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനാണ് മുന്‍ഗണനയായി കാണുന്നതെന്ന് ആരോഗ്യമന്ത്രി മിഖായേല്‍ മുറാഷ്‌കോ മാധ്യമങ്ങളോട് പറഞ്ഞു. ലോകത്തെ ആദ്യത്തെ കൊവിഡ് വാക്‌സിന് സ്പുട്‌നിക് അഞ്ച് എന്നാണ് പേരിട്ടിരിക്കുന്നത്. 
 
എന്നാല്‍ വാക്‌സിന്‍ ആവശ്യമായ ടെസ്റ്റുകള്‍ക്ക് വിധേയമായിട്ടില്ലെന്നാണ് അന്താരാഷ്ട്ര ശാസ്ത്രലോകം പറയുന്നത്. ലോകത്ത് 200ഓളം കൊവിഡ് വാക്‌സിന്‍ പരീക്ഷണം നടക്കുകയാണ്. ഇതില്‍ പലതും അവസാനഘട്ടത്തിലുമാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article