അതേസമയം മുഴുവൻ കൊവിഡ് രോഗികലൂടെയും ടെലിഫോൺ റെക്കോർഡ് ശേഖരിക്കാനുള്ള പോലീസ് തീരുമാനം വിവാദത്തിലായി. സമ്പർക്കപട്ടിക തയ്യറാക്കാൻ വേണ്ടിയാണ് സിഡിആർ ശേഖരിക്കുന്നതെന്നാണ് പോലീസ് വിശദീകരണം.ഇന്ത്യൻ ടെലിഗ്രാഫ് ആക്ട് പ്രകാരം രാജ്യസുരക്ഷയെ ബാധിക്കുന്നതടക്കമുള്ള ഗുരുതര പ്രശ്‍നങ്ങളില്‍ മാത്രമേ ഫോൺ റെക്കോഡോ,വിശദാംശങ്ങളൊ ശേഖരിക്കാവു. രോഗിയായതിന്റെ പേരിൽ ഒരാളുടെ ടെലിഫോൺ രേകകൾ ശേഖരിക്കുന്നത് മൗലികാവകാശ ലംഘനമാണെന്നാണ് നിയമവിദഗ്‍ധര്‍ ചൂണ്ടിക്കാട്ടുന്നത്.