സംസ്ഥാനത്ത് 68ശതമാനത്തിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിന്‍ സ്വീകരിച്ചു

ശ്രീനു എസ്
തിങ്കള്‍, 8 ഫെബ്രുവരി 2021 (16:20 IST)
രാജ്യത്തെ 13സംസ്ഥാനങ്ങളിലും 60ശതമാനത്തിലധികം ആരോഗ്യപ്രവര്‍ത്തകര്‍ വാക്സിന്‍ സ്വീകരിച്ചു. ബീഹാര്‍(76.6%), മധ്യപ്രദേശ്(76.1%), ത്രിപുര(76%), ഉത്തരാഖണ്ഡ്(71.5%), മിസോറം(69.7%), ഉത്തര്‍പ്രദേശ്(69%), കേരള(68.1%), ഒഡീഷ(67.6%), രാജസ്ഥാന്‍(67.3%), ഹിമാചല്‍പ്രദേശ്(66.8%), ലക്ഷദ്വീപ്(64.5%), ആന്‍ഡമാന്‍(62.9%), ഛത്തീസ്ഗഡ്(60.5%) എന്നിങ്ങനെയാണ് സംസ്ഥാനം തിരിച്ചുള്ള വാക്‌സിനേഷന്‍ കണക്ക്.
 
രാജ്യത്ത് ആകെ വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 56,36,868 ആയിട്ടുണ്ട്. ഇതില്‍ 52,66,175 പേരും ആരോഗ്യ പ്രവര്‍ത്തകരാണ്. കൂടാതെ 3,70,693 മുന്നണി പോരാളികളും ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article