രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഒമിക്രോണ്‍ വകഭേദം ഇപ്പോഴും സമൂഹത്തില്‍ തുടരുകയാണ്. പ്രത്യേകിച്ച് കുട്ടികളില്‍ ഒമിക്രോണ്‍ സാരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. കുട്ടികളിലെ രോഗബാധയെ കൂടുതല്‍ ശ്രദ്ധയോടെ കാണണമെന്നാണ് പുതിയ പഠനങ്ങളില്‍ പറയുന്നത്. വാക്‌സിന്‍ സ്വീകരിക്കാത്ത കുട്ടികളില്‍ ഒരുപക്ഷേ കോവിഡ് ഗുരുതരമായേക്കാം.
കുട്ടികളുടെ ശ്വസനനാളങ്ങള്‍ താരതമ്യേന ചെറുതും പെട്ടന്ന് ആഘാതമേല്‍ക്കാന്‍ സാധ്യതയുള്ളതുമാണ്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളാണ് കോവിഡ് കുട്ടികളില്‍ പ്രത്യേകമായി കാണിക്കുന്ന ലക്ഷണം. ശ്വാസകോശ അണുബാധയ്ക്ക് സാധ്യത കൂടുതലാണ്. ഹൃദയാഘാതം വരെ സംഭവിക്കാന്‍ ഇത് കാരണമാകും.
വളരെ വലിയ ശബ്ദത്തോടെയുള്ള ചുമയും ശ്വാസമെടുക്കുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുമാണ് പ്രധാന ലക്ഷണങ്ങള്‍. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന 18,849 കുട്ടികളിലാണ് പഠനം നടത്തിയത്. യുഎസിലെ യൂണിവേഴ്‌സിറ്റീസ് ഓഫ് കൊളാര്‍ഡോ ആന്റ് നോര്‍ത്ത് വെസ്റ്റ് യുഎസാണ് പഠനം നടത്തിയത്.