കൊവിഡ് നഷ്ടപരിഹാരം: കേരളത്തില്‍ ഔദ്യോഗികമായി രോഖപ്പെടുത്തിയിട്ടുള്ളത് കല്‍ലക്ഷത്തോളം കൊവിഡ് മരണങ്ങള്‍

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 4 ഒക്‌ടോബര്‍ 2021 (13:59 IST)
കേരളത്തില്‍ ഔദ്യോഗികമായി രോഖപ്പെടുത്തിയിട്ടുള്ളത് കല്‍ലക്ഷത്തോളം കൊവിഡ് മരണങ്ങളാണ്. കൊവിഡ് ബാധിച്ച് 30 ദിവസത്തിനുള്ളിലെ മരണങ്ങളെ കൊവിഡ് മരണങ്ങളായി കണക്കാക്കായി കോടതി ഉത്തരവിട്ടിരുന്നു. പിന്നാലെ ഇവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരവും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എന്നാലിപ്പോള്‍ മരണസര്‍ട്ടിഫിക്കറ്റില്‍ കൊവിഡ് എന്ന് രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ ധനസഹായം നിഷേധിക്കരുതെന്ന് സുപ്രീംകോടതി പറഞ്ഞിരിക്കുകയാണ്. 
 
നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനുള്ള കേന്ദ്രത്തിന്റെ മാര്‍ഗരേഖ അംഗീകരിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. കൂടാതെ അപേക്ഷ നല്‍കി 30ദിവസത്തിനുള്ളില്‍ നഷ്ടപരിഹാരം ലഭിച്ചെന്ന് ഉറപ്പുവരുത്തണമെന്നും കോടതി പറഞ്ഞു. കൂടാതെ കൊവിഡ് ബാധിതരുടെ പേരുവിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തണമെന്നും കോടതി അറിയിച്ചു. 50,000 രൂപയാണ് നഷ്ടപരിഹാരമായി നല്‍കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article