കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ സ്ഥിരീകരിച്ച കൊവിഡ് മരണം മൂന്ന്; 10മാസത്തിനിടെ ഏറ്റവും കുറഞ്ഞ മരണ നിരക്ക്

ശ്രീനു എസ്
ചൊവ്വ, 2 ഫെബ്രുവരി 2021 (12:55 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ മൂന്ന് കൊവിഡ് മരണമാണ് സ്ഥിരീകരിച്ചത്. 10മാസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന മരണ നിരക്കാണ്. അതേസമയം ഇന്നലെ 121 പുതിയ കൊവിഡ് കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 8,635 പുതിയ കൊവിഡ് പോസിറ്റീവ് കേസുകളാണ്. മാസങ്ങള്‍ക്ക് ശേഷമാണ് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 10,000ല്‍ താഴെ എത്തുന്നത്. 
 
രാജ്യത്താകെ കൊവിഡ് ബാധിതരുടെ എണ്ണം ഒരുകോടി ഏഴുലക്ഷം കടന്നു. 1,07,66,245 പേര്‍ക്കാണ് ഇന്ത്യയില്‍ ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇന്നും പ്രതിദിന കൊവിഡ് കേസുകളെക്കാള്‍ രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. 13,423 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. 94 പേര്‍ ഇന്നലെ മരിച്ചു. കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 1,54,486 ആയി ഉയര്‍ന്നു. രാജ്യത്ത് രോഗമുക്തരുടെ എണ്ണം ഒരുകോടി നാലുലക്ഷം കടന്നു എന്നത് ആശ്വാസകരമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article