കോഴിക്കോട് കൊവിഡ് അവസാനമായി സ്ഥിരീകരിച്ച 5 പേരും ഒരേ കുടുംബാംഗങ്ങള്‍; ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്ക

ജോര്‍ജി സാം
വ്യാഴം, 16 ഏപ്രില്‍ 2020 (20:22 IST)
ജില്ലയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്ക. നിലവില്‍ അഞ്ചുപേര്‍ക്കാണ് കോഴിക്കോട് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. വടകരയ്‌ക്കടുത്ത് എടച്ചേരിയിലെ കുടുംബാംഗങ്ങള്‍ക്കാണ് രോഗം. ഇതോടെ എടച്ചേരി പ്രദേശം അതീവ ജാഗ്രതയിലാണ്.
 
കൊവിഡ് ബാധിച്ചുമരിച്ച മാഹി സ്വദേശിയില്‍നിന്നാണ് ഇവര്‍ക്കു രോഗം വന്നതെന്നാണ് നിഗമനം. പിതാവ്, മാതാവ്, മക്കളായ രണ്ടു യുവാക്കള്‍, ഒരു യുവതി, യുവതിയുടെ മകള്‍ എന്നിവര്‍ക്കാണ് രോഗം. ഈ കുടുംബത്തില്‍ ആദ്യം രോഗം സ്ഥിരീകരിച്ചത് യുവാക്കളുടെ പിതാവും ഗൃഹനാഥനുമായ വ്യക്തിക്കാണ്. നിലവില്‍ ഇവരുമായി ബന്ധമുണ്ടായിരുന്നവര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article