എറണാകുളം: കൊവിഡ് പരിശോധനയ്‌ക്കായി കളമശ്ശേരി മെഡിക്കൽ കോളേജിൽ ആര്‍.ടി.പി.സി.ആര്‍ ലബോറട്ടറികള്‍ സജ്ജമായി.പരിശോധനാഫലം രണ്ടര മണിക്കൂറിനുള്ളില്‍ ലഭ്യമാക്കാന്‍ സഹായിക്കുന്ന റിയല്‍ ടൈം റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്ഷന്‍ പോളിമറേസ് ചെയിന്‍ റിയാക്ഷന്‍ പരിശോധന സംവിധാനമാണ് ജില്ലാ ഭരണകൂടവും മെഡിക്കൽ കോളേജും കൂടി സജ്ജമാക്കിയിരിക്കുന്നത്.