18 വയസിന് മുകളിലുള്ളവർക്ക് വാക്‌സിൻ, ലോക്ക്ഡൗൺ വേണം: കൊവിഡ് വ്യാപനത്തിൽ പ്രധാനമന്ത്രിക്ക് കത്തെഴുതി ഐഎംഎ

Webdunia
ചൊവ്വ, 6 ഏപ്രില്‍ 2021 (20:56 IST)
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്‌സിനേഷൻ നൽകണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രധാനമന്ത്രിക്ക് കത്തയച്ചു.
 
നിലവിൽ 45ന് മുകളിലുള്ളവർക്കാണ് രാജ്യത്ത് വാക്‌സിൻ നൽകുന്നത്. എന്നാൽ രാജ്യം രണ്ടാം കൊവിഡ് തരംഗത്തിന്റെ പിടിയിലായതോടെ വാക്‌സിനേഷൻ നടപടികളിൽ മാറ്റം വരുത്തണമെന്നാണ് ഐഎംഎ നിർദേശം.
 
അതേസമയം പരിമിത കാലത്തേക്ക് ലോക്ക്‌ഡൗൺ ഏർപ്പെടുത്തുന്നതിനുള്ള സാധ്യത പരിശോധിക്കണമെന്നും സിനിമാ തിയേറ്ററുകൾ,സാംസ്‌കാരിക,മതപരമായ പരിപാടികൾ, കായിക പരിപാടികൾ തുടങ്ങി സേവനമേഖലയുടെ പുറത്തുള്ള തലങ്ങളിലെങ്കിലും നിയന്ത്രണം ഏർപ്പെടുത്തണമെന്നും കത്തിൽ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article