ഗ്രേപ്സ് ജാം

Webdunia
ജാം ഉണ്ടാക്കുമ്പോള്‍ മുന്തിരിയെ മറന്നു കളയരുത്. അയണിന്‍റെയും പോഷകങ്ങളുടെയും കലവറയാണ് മുന്തിരി.

ചേര്‍ക്കേണ്ടവ:

മുന്തിരിങ്ങ തൊലി കളഞ്ഞത്‌ അര കിലോ
ഗ്രാമ്പു രണ്ട്‌ കഷണം
പട്ട ഒരിഞ്ച്‌ നീളത്തില്‍ രണ്ട്‌ കഷണം
പഞ്ചസാര മുക്കാല്‍ കിലോ
സിട്രിക്‌ ആസിഡ്‌ ഒന്നര ടീ സ്പൂണ്‍
പൊട്ടാസ്യം മെറ്റാ ബൈ സള്‍ഫേറ്റ്‌ ഒരു കപ്പ്

ഉണ്ടാക്കുന്ന വിധം:

മുന്തിരിങ്ങ തൊലികളഞ്ഞ് നിറയെ വെള്ളം ഒഴിക്കുക. ഇതില്‍ രണ്ടാമത്തെ ചേരുവകള്‍ ചതച്ചതും ചേര്‍ത്ത്‌ വേവിക്കുക. ഗ്രാമ്പുവും പട്ടയും തിളയ്ക്കുമ്പോള്‍ എടുത്ത്‌ മാറ്റുക. കട്ടയില്ലാതെ വേവിച്ച മുന്തിരിങ്ങ ഉടച്ചെടുക്കുക. ഇതില്‍ പഞ്ചസാര, സിട്രിക്‌ ആസിഡ്‌ എന്നീ ചേരുവകള്‍ ചേര്‍ത്ത്‌ കൂട്ട്‌ തുടരെ ഇളക്കി ജാം പരുവമാകുന്നത്‌ വരെ വേവിക്കുക. പൊട്ടാസ്യം മെറ്റാ ബൈസള്‍ഫേറ്റ്‌ കാല്‍ കപ്പ്‌ ജാമില്‍ കലക്കി ബാക്കി ജാമിന്‍റെ കൂടെ ചേര്‍ത്ത്‌ കുപ്പികളിലാക്കുക. ഇങ്ങനെ ചെയ്താല്‍ ജാം കേടാകാതിരിക്കും.