മീന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ വായു കടക്കാത്ത രീതിയില്‍ പ്ലാസ്റ്റിക് പാത്രത്തില്‍ പൊതിഞ്ഞു വയ്ക്കണം. ഫ്രിഡ്ജില്‍ വയ്ക്കുമ്പോള്‍ ഈര്‍പ്പം നഷ്ടപ്പെടാതിരിക്കാന്‍ മീന്‍ ഐസ് കട്ടകള്‍ നിറച്ച പ്ലാസ്റ്റിക് പാത്രത്തില്‍ സൂക്ഷിക്കാവുന്നതാണ്. അല്‍പ്പം വെള്ളം നിറച്ച പ്ലാസ്റ്റിക് പാത്രത്തിലാക്കി ഫ്രിഡ്ജില്‍ വയ്ക്കുന്നതും നല്ലതാണ്.
ഫ്രിഡ്ജിന്റെ ഫ്രീസറില്‍ ആണ് മീന്‍ സൂക്ഷിക്കേണ്ടത്. ഫ്രിഡ്ജിന്റെ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസ് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ആക്കി വയ്ക്കുന്നതാണ് നല്ലത്.
മീന്‍ ഫ്രിഡ്ജില്‍ നിന്ന് എടുത്ത് ഉടന്‍ തന്നെ ഉപയോഗിക്കരുത്. ഫ്രീസ് ചെയ്ത മീനിന്റെ സാധാരണ ഊഷ്മാവിലേക്ക് എത്തിയിട്ട് വേണം പാകം ചെയ്യാന്‍. ഒരുപാട് ദിവസം ഫ്രിഡ്ജില്‍ സൂക്ഷിച്ച മീന്‍ പുറത്തെടുക്കുമ്പോള്‍ ദുര്‍ഗന്ധം, നിറംമാറ്റം എന്നിവ ഉണ്ടോയെന്ന് നോക്കുക. ഓരോ തവണയും ഫ്രിഡ്ജില്‍ നിന്ന് എടുത്ത ശേഷം ബാക്കിയുള്ള മീന്‍ ഉടന്‍ തിരികെ വയ്ക്കുക. പഴയ മീനിനൊപ്പം പുതിയ മീന്‍ വയ്ക്കരുത്. മീന്‍ നാരങ്ങാ നീരിലോ ഉപ്പ് വെള്ളത്തിലോ മുക്കി വെച്ച ശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതും നല്ലതാണ്.