20 മിനിറ്റുകൊണ്ട് 'ഇടിയപ്പം' റെഡി,സേവനാഴി ഇല്ലാതെ ഒരു എളുപ്പവഴി, ഒന്ന് ട്രൈ ചെയ്തു നോക്കിയാലോ ?

കെ ആര്‍ അനൂപ്

തിങ്കള്‍, 6 മെയ് 2024 (17:09 IST)
idiyappam
നല്ല ചൂട് ഇടിയപ്പം അല്ലെങ്കില്‍ നൂലപ്പം ഇഷ്ടമല്ലാത്തവര്‍ കുറവായിരിക്കും. എന്നാല്‍ ഉണ്ടാക്കാനുള്ള മടി കാരണം പലരും ഇടിയപ്പം തീന്‍ മേശകളില്‍ നിന്ന് ഒഴിവാക്കാറുണ്ട്. മാവ് സേവാനാഴിയില്‍ കറക്കി ഉണ്ടാക്കുന്നതിനാല്‍ പണി കൂടുതലാണ്. എന്നാല്‍ സേവനാഴി ഇല്ലാതെ ഒരു എളുപ്പ വഴിയുണ്ട്. നല്ല സോഫ്റ്റായ ഇടിയപ്പം എളുപ്പത്തില്‍ തയ്യാറാക്കാം.
 
ആവശ്യത്തിന് അരിപ്പൊടിയെടുത്ത് അതില്‍ ഉപ്പും ഒന്നര ടീസ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്ത് ശേഷം നന്നായി യോജിപ്പിക്കണം, അതാണ് ആദ്യത്തെ പണി. അതിനുശേഷം നല്ല ചൂട് വെള്ളം ഒഴിച്ച് സ്പൂണ്‍ ഉപയോഗിച്ച് മാവ് കുഴച്ചെടുക്കണം. 10 മിനിറ്റ് അടച്ചു വെക്കണം. ചൂടൊന്ന് തണുക്കുമ്പോള്‍ കൈകൊണ്ട് ബോള്‍ പരുവത്തില്‍ കുഴച്ചെടുക്കുകയാണ് വേണ്ടത്. ഇനിയാണ് സേവാനാഴിക്ക് പകരക്കാരന്‍ എത്തുന്നത്.
 
സേവാനാഴിക്ക് പകരം പച്ചക്കറിയോ ചീസോ ഗ്രേറ്റ് ചെയ്യാന്‍ ഉപയോഗിക്കുന്ന ഗ്രേറ്റര്‍ വീട്ടിലുണ്ടെങ്കില്‍ ബാക്കി കാര്യം നടക്കൂ. തുടര്‍ന്ന് ഈ മാവ് തൊട്ടടുത്ത വെച്ചിരിക്കുന്ന പ്ലേറ്റിലേക്ക് ഗ്രേറ്റ് ചെയ്‌തെടുക്കാം. സേവനാഴിയിലേത് പോലെ ലഭിക്കില്ല. അതില്‍ വട്ടത്തില്‍ കറക്കിയെടുക്കാന്‍ സാധിക്കും എന്നാല്‍ ഇവിടെ നല്ല നൂല് പോലത്തെ മാവ് നമുക്ക് കിട്ടും. ഗ്രേറ്റ് ചെയ്തു വച്ചിരിക്കുന്ന മാവിന്റെ മുകളിലേക്ക് തേങ്ങ ചിരകിയത് ചേര്‍ത്ത് ശേഷം നൂലപ്പം വേവിച്ചെടുക്കാം. 20 മിനിറ്റ് കൊണ്ട് നൂലപ്പം റെഡിയാകും.
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍