തോപ്പില്‍ ജോപ്പന്‍ ടീം വീണ്ടും ഒന്നിക്കുന്നു. നിഷാദ് കോയയുടെ തിരക്കഥയില്‍ ജോണി ആന്‍റണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പക്ഷേ, മമ്മൂട്ടി അഭിനയിക്കുന്നില്ല.
രണ്ട് നായകന്‍മാരായിരിക്കും സിനിമയില്‍. അതില്‍ ഒരു നായകന്‍ ബിജുമേനോനാണ്. രണ്ടാമത്തെയാളെ തീരുമാനിച്ചിട്ടില്ല. കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി ഇവരില്‍ ആരെങ്കിലുമായിരിക്കും രണ്ടാമത്തെ നായകനെ അവതരിപ്പിക്കുക എന്നാണ് സൂചന.
മമ്മൂട്ടിയെപ്പോലെ ഒരു സൂപ്പര്‍ സ്റ്റാര്‍ അവതരിപ്പിക്കേണ്ട കഥാപാത്രമല്ല നിഷാദ് കോയയുടെ പുതിയ തിരക്കഥയിലേത്. രണ്ടുനായകന്‍മാരുടെ ഒരു അടിപൊളി എന്‍റര്‍ടെയ്നറാണ്. മമ്മൂട്ടിക്ക് പറ്റിയ കഥാപാത്രമല്ലാത്തതിനാലാണ് അണിയറപ്രവര്‍ത്തകര്‍ അദ്ദേഹത്തെ സമീപിക്കാതിരുന്നത്.
അതേസമയം, തോപ്പില്‍ ജോപ്പന്‍ തകര്‍പ്പന്‍ ബോക്സോഫീസ് പ്രകടനം തുടരുകയാണ്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി ജോപ്പന്‍ മാറിയിരിക്കുന്നു.