ജനതാ ഗാരേജിന്‍റെ ആദ്യദിന കളക്ഷന്‍ 25 കോടിയല്ല; മോഹന്‍ലാല്‍ ചിത്രം വാരിക്കൂട്ടിയത് 41 കോടി!

Webdunia
ശനി, 3 സെപ്‌റ്റംബര്‍ 2016 (15:43 IST)
മോഹന്‍ലാല്‍ ചിത്രം ജനതാ ഗാരേജ് ആദ്യദിനത്തില്‍ സ്വന്തമാക്കിയത് 25 കോടി രൂപയാണെന്ന് മലയാളം വെബ്‌ദുനിയ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കളക്ഷന്‍റെ കൂടുതല്‍ വിശദമായ റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ ലഭിക്കുന്നു. ചിത്രത്തിന്‍റെ ആദ്യദിന കളക്ഷന്‍ 41 കോടിയിലേറെയാണ്.
 
ലോകമെമ്പാടുമായി 2000ലധികം സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. കേരളത്തില്‍ മാത്രം 200ലേറെ സ്ക്രീനുകളില്‍ ജനതാ ഗാരേജുണ്ട്. ഒരു മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ഏറ്റവും വലിയ റിലീസാണിത്.
 
ആദ്യദിന കളക്ഷന്‍റെ റെക്കോര്‍ഡില്‍ ബാഹുബലി മാത്രമാണ് ജനതാ ഗാരേജിന് മുമ്പിലുള്ളത്. സീമാന്ധ്ര - തെലങ്കാന മേഖലയില്‍ നിന്നുമാത്രം 27 കോടിയോളം രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള ആദ്യദിന കളക്ഷന്‍ ഏഴരക്കോടി കടന്നു.
 
മോഹന്‍ലാലും ജൂനിയര്‍ എന്‍ ടി ആറും നായകന്‍‌മാരാകുന്ന ജനതാ ഗാരേജ് കൊരട്ടാല ശിവയാണ് സംവിധാനം ചെയ്തിരിക്കുന്നത്.
Next Article