'ഇങ്ങള്‍ സിനിമേല്‍ ഉള്ളതല്ലെ ഒരു സെല്‍ഫി എടുക്കട്ടെ'; കൂട്ടുകാരനെ ആദ്യ സിനിമയില്‍ അഭിനയിപ്പിച്ച സന്തോഷത്തില്‍ 'കഠോരമീ അണ്ഡകടാഹം' സംവിധായകന്‍

കെ ആര്‍ അനൂപ്
ശനി, 15 ഏപ്രില്‍ 2023 (15:20 IST)
അടുത്ത സുഹൃത്തിനെ തന്റെ സിനിമയില്‍ അഭിനയിപ്പിക്കാനായ സന്തോഷത്തിലാണ് സംവിധായകന്‍ മുഹ്‌സിന്‍ ഏപ്രില്‍ 21 തിയേറ്ററുകളിലേക്ക് എത്തുന്ന സിനിമയുടെ പിന്നിലെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് സംവിധായകന്‍.
 
മുഹ്‌സിന്റെ വാക്കുകളിലേക്ക്
 
അരൂപ് ശിവദാസ്, കളിക്കൂട്ടുകാരന്‍.എന്റെ വീടിന് ചുറ്റുമതില്‍ ഉണ്ടായിരുന്നെങ്കില്‍ ഒരു മതിലിനപ്പുറം എന്നൊക്കെ പറയാമായിരുന്നു. ഞാന്‍ ഉറങ്ങുന്ന മുറിയിലെ ജനവാതില്‍ തുറന്ന് നീട്ടി 'മുത്തോ' എന്ന് വിളിച്ചാല്‍ മതി അപ്പൊ കേള്‍ക്ക 'എന്താണ്ടാ' എന്ന്. ഒരു സ്‌കൂള്‍ അവധിക്കാലത്ത് അവന്റെ അമ്മ വീട്ടിലാണ് ഞാനെങ്കില്‍, അടുത്ത അവധിക്ക് എന്റെ ഉമ്മ വീട്ടിലായിരിക്കും അവന്‍, അത്തരത്തിലുള്ള ഒരു വലിയ ആത്മ ബന്ധം ഞങ്ങള്‍ തമ്മിലുണ്ട്. എന്റെ ഉമ്മ സാമ്പാര്‍ വച്ചാ വേറെ എന്തോ ആണ് ആവല്. സാമ്പാര്‍, സദ്യ അരൂപിന്റെ അമ്മ വെക്കണം. ബിരിയാണി, നെയ്‌ച്ചോര്‍ അത് ഇന്റുമ്മേം വെക്കണം അതാണ് അതിന്റെ ഒരിത്. ഞാന്‍ സിനിമ
സ്വപ്നം കാണാന്‍ തുടങ്ങിയ കാലം തൊട്ട് ആ സ്വപ്നത്തിന്റെ കൂടെ ഓനും ഉണ്ട്. അങ്ങ് കാസര്‍ക്കോട് മുതല്‍ തിരുവനന്തപുരം വരെ തെരുവ് നാടകം കളിക്കാന് ഞങ്ങള്‍ക്ക് അവസരം കിട്ടി, ആ കളിയില്‍ മുഴുനീളം ഓന്‍ ഓന്റെ അഭിനേതാവിനെ മാറ്റ് കൂട്ടുകയായിരുന്നു എന്ന് വേണം പറയാന്‍. അതിന് ശേഷം ഒരു പോളിഷ് ഡയറക്ടറൂടെ പോളിഷ് നാടകത്തില്‍ അഭിനയിച്ച് അതും ഇറ്റ്‌ഫോക്കില്‍.. പിന്നീട് സുഡാനിയിലും ഞാന്‍ അസിസ്റ്റന്റും അവന്‍ അഭിനേതാവുമായി. കരിക്കിന്റെ സ്‌കൂട്ടില്‍ മനോഹരേട്ടന്‍ ആയും, കലക്കാച്ചിയില്‍ പോലീസായും, അര്‍ജ്ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവില്‍ വിനോദ് ഐക്കരക്കുണ്ടെന്ന ഒരേ ഒരു പോര്‍ച്ചുഗല്‍ ഫാനായും അഭിനയിച്ചു. ആ പടം കൊറച്ചൂടെ ശ്രദ്ധ നേടിയിരുന്നെങ്കില്‍ ഒരു പക്ഷെ കൊറച്ച് കൂടെ നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ പറ്റുമായിരുന്നു എന്നൊരു തോന്നല്‍ ഉണ്ട്. എന്നിരുന്നാലും അപരിചതമായ ആള്‍ക്കൂട്ടങ്ങളില്‍ നിക്കുമ്പോ ഏട്ടാ ഇങ്ങള് കരിക്കില്‍ ഉള്ളതല്ലെ, ഇങ്ങള്‍ സിനിമേല്‍ ഉള്ളതല്ലെ ഒരു സെല്‍ഫി എടുക്കട്ടെ എന്നു ചോദിച്ച് വരുന്നത് കണ്ടപ്പോഴാണ്
 എന്റെ മുത്ത് ഇത്രക്കൊക്കെ വളര്‍ന്നു എന്ന് ഞാന്‍ മനസിലാക്കിയത്. എന്തായാലും അരൂപ് ശിവദാസ് എന്ന വിനുവിനെ നിങ്ങള്‍ക്ക് ഏപ്രില്‍ 21 ന് തിയേറ്ററില്‍ കാണാം, പ്രതീക്ഷയോടെ..
അടുത്ത സുഹൃത്തിനെ തന്റെ സിനിമയില്‍ അഭിനയിപ്പിക്കാനായ സന്തോഷത്തിലാണ് സംവിധായകന്‍ മുഹ്‌സിന്‍ ഏപ്രില്‍ 21 തിയേറ്ററുകളിലേക്ക് എത്തുന്ന സിനിമയുടെ പിന്നിലെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് സംവിധായകന്‍.  
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Muhashin (@muhashin)

അനുബന്ധ വാര്‍ത്തകള്‍

Next Article