2011ൽ പായലുമായായിരുന്നു ഇയാളുടെ ആദ്യ വിവാഹം. ഈ ബന്ധത്തിൽ ചിരായു മാലിക് എന്ന മകനുണ്ട്. 2018ൽ പായലിൻ്റെ സുഹൃത്തായ കൃതികയെയും അർമാൻ വിവാഹം ചെയ്തു. എല്ലാവരും ഒരുമിച്ചാണ് ഇപ്പോൾ താമസം. ചിത്രങ്ങൾ പങ്കുവെച്ചതിന് പിന്നാലെ വലിയ വിമർശനമാണ് അർമാൻ നേരിടുന്നത്. ഇത് തെറ്റായ പ്രവർത്തിയാണെന്നാണ് വിമർശകർ പറയുന്നത്. ഇതിനിടെയിലും അർമാനും കുടുംബത്തിനും ആശംസകൾ നേരുന്നവരും കുറവല്ല.