സ്ത്രീത്വത്തെ അപമാനിച്ചു, യൂട്യൂബ് വ്ലോഗർ സൂരജ് പാലാക്കാരനെതിരെ കേസ്

ഞായര്‍, 3 ജൂലൈ 2022 (14:11 IST)
സ്ത്രീത്വത്തെ അപമാനിച്ചതിന് യൂട്യൂബ് ചാനൽ അവതാരകൻ സൂരജ് പാലാക്കരനെതിരെ പോലീസ് കേസെടുത്തു. തൻ്റെ യൂട്യൂബ് ചാനലിലൂടെ യുവതിയെ മോശമായി ചിത്രീകരിച്ചതിനാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ എറണാകുളം സൗത്ത് പോലീസ് കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി.
 
ക്രൈം ഓൺലൈൻ മാനേജിങ്ങ് ഡയറക്ടർ ടിപി നന്ദകുമാറിന്തിരെ പരാതി നൽകിയ അടിമാലി സ്വദേശിനിയെ മോശമായി ചിത്രീകരിച്ച് വിഡിയോ അവതരിപ്പിച്ചതിനെതിരെ യുവതി നൽകിയ പരാതിയിലാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിന് പുറമെ പട്ടികജാതി-പട്ടികജാതി അതിക്രമ നിരോധനത്തിലെ വകുപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍