'നെയ്മര്‍' പ്രമോഷന്‍ പരിപാടിക്കിടെ നേരിടേണ്ടിവന്ന ദുരനുഭവം, തുറന്നുപറഞ്ഞ് യുവ തിരക്കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍

കെ ആര്‍ അനൂപ്
ശനി, 9 ഡിസം‌ബര്‍ 2023 (12:25 IST)
നെയ്മര്‍, കാതല്‍,ആര്‍.ഡി.എക്‌സ് തുടങ്ങി സൂപ്പര്‍ ഹിറ്റുകള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച യുവ തിരക്കഥാകൃത്താണ് ആദര്‍ശ് സുകുമാരന്‍.പോള്‍സണ്‍ സ്‌കറിയക്കൊപ്പം ചേര്‍ന്നാണ് നെയ്മര്‍ കാതല്‍, എന്നീ ചിത്രങ്ങള്‍ ഒരുക്കിയത്.ഷബാസ് റഷീദിനൊപ്പം ചേര്‍ന്ന് ആര്‍.ഡി.എക്‌സും ആദര്‍ശ് എഴുതി. എന്നാല്‍ നെയ്മര്‍ എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ആദര്‍ശ്. 
 
 നെയ്മര്‍ എന്ന സിനിമയുടെ പ്രസ് മീറ്റില്‍ നിന്ന് തന്നെയും പോള്‍സണേയും ഇറക്കി വിട്ടിട്ടുണ്ട് എന്നാണ് ആദര്‍ശ് പറയുന്നത്. രാവിലെ തന്നെ ഇരുവരും പുതിയ ഡ്രസ്സ് ഒക്കെ ഇട്ട് പ്രസ് മീറ്റിനായി തയ്യാറായി.പ്രസ് മീറ്റ് തുടങ്ങാറായപ്പോഴാണ് ഇവരെ കൊണ്ടിരുത്തിയിട്ട് സിനിമയ്ക്ക് എന്ത് റീച്ച് കിട്ടാനാണെന്ന് ഒരാള്‍ പറയുന്നത് ഇരുവരും കേട്ടത്. ഇവിടെ നില്‍ക്കേണ്ട എന്ന് പോള്‍സണോട് പറഞ്ഞ് ആദര്‍ശും ഇറങ്ങി. സിനിമയിലെ നായകനായ നസ്ലിന്‍ രാത്രി ഇരുവര്‍ക്കും മെസ്സേജ് ഇട്ടു.'നിങ്ങളൊരിക്കലും വിഷമിക്കരുത്, ആളുകള്‍ നിങ്ങളെ അന്വേഷിച്ചുവരും. അവനും വിഷമമായി എന്നായിരുന്നു ആ സന്ദേശം' എന്ന് ആദര്‍ശ് പറഞ്ഞു.
സുധി മാഡിസണ്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച 'നെയ്മര്‍' മെയ് 12ന് റിലീസ് ചെയ്തു. നസ്ലെന്‍, മാത്യു തോമസ്, വിജയരാഘവന്‍, ജോണി ആന്റണി, ഷമ്മി തിലകന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article