നെയ്മര്‍ക്കു നേരെ പോപ്പ് കോണ്‍ ബോക്‌സ് എറിഞ്ഞ് ബ്രസീല്‍ ആരാധകന്‍; ദേഷ്യപ്പെട്ട് താരം (വീഡിയോ)

വെള്ളി, 13 ഒക്‌ടോബര്‍ 2023 (15:27 IST)
തന്നോട് മോശമായി പെരുമാറിയ ബ്രസീല്‍ ആരാധകനോട് ക്ഷോഭിച്ച് നെയ്മര്‍. ലോകകപ്പ് യോഗ്യത റൗണ്ടില്‍ ബ്രസീല്‍-വെനസ്വേല മത്സര ശേഷമാണ് നാടകീയ സംഭവങ്ങള്‍. വെനസ്വേലയോട് സമനില വഴങ്ങിയതാണ് ബ്രസീല്‍ ആരാധകനെ ചൊടിപ്പിച്ചത്. ഇരു ടീമുകളും മത്സരത്തില്‍ ഓരോ ഗോളുകള്‍ നേടി. 
 
മത്സരം സമനിലയില്‍ പിരിഞ്ഞതിനു ശേഷം ഡ്രസിങ് റൂമിലേക്ക് പോകുകയായിരുന്നു നെയ്മറും സംഘവും. അതിനിടയിലാണ് കളി കാണാനെത്തിയ ഒരു ബ്രസീല്‍ ആരാധകന്‍ കളിക്കാര്‍ക്കിടയിലേക്ക് തന്റെ കൈയിലുണ്ടായിരുന്ന പോപ്പ് കോണ്‍ വലിച്ചെറിഞ്ഞത്. ഇത് നേരെ നെയ്മറിന്റെ തലയില്‍ കൊണ്ടു. ഉടന്‍ തന്നെ ആരാധകനോട് നെയ്മര്‍ തട്ടിക്കയറി. പിന്നീട് ഗ്രൗണ്ട് സ്റ്റാഫ് എത്തിയാണ് നെയ്മറ പിടിച്ചുമാറ്റിയത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 

EITA! O QUE FOI ISSO? JOGARAM PIPOCA NO NEYMAR E ELE FICOU REVOLTADO! MANDOU O TORCEDOR PRA AQUELE LUGAR! Alerta de clima muito tenso na Arena Pantanal! Pqp! O que aconteceu? O camisa 10 ficou muito bravo! pic.twitter.com/49XtPfHZG5

— TNT Sports BR (@TNTSportsBR) October 13, 2023
മത്സരത്തിന്റെ 50-ാം മിനിറ്റില്‍ ബ്രസീല്‍ ലീഡ് നേടിയതാണ്. എന്നാല്‍ 85-ാം മിനിറ്റില്‍ എഡ്വര്‍ഡ് ബെല്ലോയിലൂടെ വെനസ്വേല തിരിച്ചടിച്ചു. മത്സരം അവസാനിക്കാന്‍ ഏതാനും മിനിറ്റുകള്‍ ശേഷിക്കെയാണ് വെനസ്വേല ഗോള്‍ മടക്കിയത്. ഇത് ബ്രസീല്‍ ആരാധകരെ വലിയ രീതിയില്‍ നിരാശരാക്കി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍