Bigg Boss Season 5 ബിഗ് ബോസിലെത്തിയ ഒമര്‍ ലുലു ആരാണ് ? സംവിധായകനെ കുറിച്ച്

കെ ആര്‍ അനൂപ്
വ്യാഴം, 20 ഏപ്രില്‍ 2023 (08:56 IST)
ഒമര്‍ ലുലു എന്ന സംവിധായകനെ മലയാളികള്‍ ആദ്യം അറിയുന്നത് 'ഹാപ്പി വെഡ്ഡിംഗ്'എന്ന ചിത്രത്തിലൂടെയാണ്. പവര്‍ സ്റ്റാര്‍ ഉള്‍പ്പെടെ ആറ് സിനിമകളാണ് ഇതുവരെ സംവിധായകന്‍ ചെയ്തത്. അഞ്ച് സിനിമകള്‍ റിലീസ് ആയി. ബാബു ആന്റണിയുടെ ഇടി പടം പവര്‍ സ്റ്റര്‍ ഉടന്‍ പ്രദര്‍ശനത്തിന് എത്തും.
ഹാപ്പി വെഡ്ഡിംഗ് വിജയമായതോടെ ചങ്ക്‌സും എന്ന സിനിമയുമായയായിരുന്നു സംവിധായകന്റെ രണ്ടാം വരവ് . മൂന്നാമത്തെ സിനിമയായ 
 'ഒരു അഡാര്‍ ലവ്' എന്ന ചിത്രത്തിലെ ഒരു ഗാനം സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ സംവിധായകനെ പ്രശസ്തനാക്കി.
 
 'ധമാക്ക'എന്ന ചിത്രത്തിനു ശേഷം 'നല്ല സമയം'എന്ന സിനിമ വരെ എത്തി നില്‍ക്കുകയാണ് സംവിധായകന്റെ കരിയര്‍. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article