ആറ് വര്‍ഷത്തെ കാത്തിരിപ്പ്, ഷാരൂഖിനും ഗൗരിക്കും പിറന്ന പ്രിയപ്പെട്ട മകന്‍, ജനന സമയത്ത് തന്നെ ചര്‍ച്ചയായ അച്ഛന്റെയും അമ്മയുടെയും മുഖച്ഛായ; ആരാണ് ആര്യന്‍ ഖാന്‍?

Webdunia
തിങ്കള്‍, 4 ഒക്‌ടോബര്‍ 2021 (16:14 IST)
ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ പിടിയിലായ ആര്യന്‍ ഖാന്‍ ജനന സമയം മുതലേ വാര്‍ത്തകളില്‍ താരമായിരുന്നു. 1991 ലാണ് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനും ഗൗരി ഖാനും വിവാഹിതരാകുന്നത്. ഏതാണ്ട് ആറ് വര്‍ഷത്തിനു ശേഷമാണ് 1997 നവംബര്‍ 13 ന് ഷാരൂഖിനും ഗൗരിക്കും ആദ്യത്തെ കണ്‍മണി പിറക്കുന്നത്. ആറ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ തങ്ങള്‍ക്ക് ലഭിച്ച മകന് അവര്‍ ആര്യന്‍ എന്ന് പേരിട്ടു. 
 
മകന് ആര്യന്‍ എന്ന പേരിട്ടതിനെ കുറിച്ച് പഴയൊരു അഭിമുഖത്തില്‍ ഷാരൂഖ് വാചാലനായിട്ടുണ്ട്. താനും ഭാര്യ ഗൗരിയും ചേര്‍ന്നാണ് മകന് ആര്യന്‍ എന്ന പേര് തിരഞ്ഞെടുത്തതെന്ന് ഷാരൂഖ് പറയുന്നു. 'ഞങ്ങള്‍ അവന് ആര്യന്‍ എന്ന് പേരിട്ടു. പ്രത്യേകിച്ച് കാരണമൊന്നും ഇല്ല. ആര്യന്‍ എന്ന് ഉച്ചരിക്കപ്പെടുന്നത് കേള്‍ക്കാന്‍ നല്ല രസമുണ്ട്. അവന്‍ ഏതെങ്കിലും പെണ്‍കുട്ടിയോട് പേര് പറയുന്നതിനെ കുറിച്ച് ഞാന്‍ ആലോചിച്ചു. 'ഹായ് എന്റെ പേര് ആര്യന്‍, ആര്യന്‍ ഖാന്‍'. തീര്‍ച്ചയായും ആ പെണ്‍കുട്ടിക്ക് ആര്യന്‍ എന്ന പേരിനോട് തന്നെ മതിപ്പ് തോന്നും,' ഷാരൂഖ് ഖാന്‍ പറഞ്ഞു. 
 
തന്റെയും ഗൗരിയുടെയും മുഖച്ഛായ ഒരേപോലെ ആര്യനും കിട്ടിയിട്ടുണ്ടെന്ന് ഷാരൂഖ് പഴയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 'എനിക്കും ഗൗരിക്കും ഒരുപോലെയുള്ള ചില കാര്യങ്ങളുണ്ട്. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും വലിയ കണ്ണുകളാണ്. ചുണ്ടുകള്‍ക്ക് അല്‍പ്പം കട്ടി കൂടുതലാണ്. ഇതൊക്കെ അവനിലും കാണാം. എന്റെ നോട്ടമാണ് അവന് കിട്ടിയിരിക്കുന്നത്,' ഷാരൂഖ് പറഞ്ഞു. അമേരിക്കയില്‍ ഫിലിം മേക്കിങ് പഠിച്ച ആര്യന് സിനിമ എക്കാലവും ഒരു സ്വപ്‌നമായിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article