'നീ മൂന്നരക്കേടിയാണ് വാങ്ങുന്നതെന്ന് കേട്ടല്ലോ?': സംവിധായകൻ ചോദിച്ചതിനെ കുറിച്ച് പ്രിയ വാര്യർ

നിഹാരിക കെ.എസ്

ബുധന്‍, 30 ഏപ്രില്‍ 2025 (10:53 IST)
ഒരിടവേളയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ വീണ്ടും പ്രിയ വാര്യർ തരംഗമായിരിക്കുകയാണ്. അജിത്ത് നായകനായ ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തിലെ പ്രിയയുടെ പ്രകടനം കയ്യടി നേടുകയാണ്. നേരത്തെ കണ്ണിറുക്കി ലോകശ്രദ്ധ നേടിയ താരമാണ് പ്രിയ. എന്നാല്‍ ആ പ്രശസ്തി പ്രിയയുടെ കരിയറില്‍ വലിയ നേട്ടങ്ങളിലേക്ക് നയിച്ചില്ലെന്നതാണ് വസ്തുത. ഇപ്പോഴിതാ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ കരിയറിനെക്കുറിച്ച് സംസാരിക്കുകയാണ് പ്രിയ വാര്യര്‍.
 
'2018 ല്‍ അത് സംഭവിക്കുമ്പോള്‍ ഞാന്‍ വളര ചെറുപ്പമായിരുന്നു. നല്ലൊരു ഗൈഡന്‍സ് ഉണ്ടായിരുന്നുവെങ്കില്‍ എന്റെ കരിയറിന്റെ ആര്‍ക്ക് വ്യത്യസ്തമായിരുന്നേനെ. എനിക്ക് സിനിമ ഇന്‍ഡസ്ട്രിയില്‍ ബന്ധങ്ങളില്ല. ഔട്ട് സൈഡര്‍ ആണ്. ആ സമയത്ത് ആരുമുണ്ടായിരുന്നില്ല പറഞ്ഞു തരാന്‍. എങ്ങനെ പിആര്‍ ചെയ്യണമെന്നും എങ്ങനെ അതിനെ ഉപയോഗപ്പെടുത്തണം എന്നൊന്നും പറഞ്ഞു തരാന്‍ ആരുമുണ്ടായിരുന്നില്ല. ഇപ്പോള്‍ ഇത്രയും വര്‍ഷത്തെ അനുഭവത്തില്‍ നിന്നും ഞാന്‍ കുറേക്കൂടി ബോധവതിയാണ്.
 
പ്രശസ്തി നേടിയിട്ടും തന്നെ തേടി മുഖ്യധാര സിനിമകള്‍ വരാത്തതിനെക്കുറിച്ചും പ്രിയ സംസാരിക്കുന്നുണ്ട്. ''അതേക്കുറിച്ചൊക്കെ ചിന്തിക്കാന്‍ പോയാല്‍ ഒരുപാടുണ്ടാകും. അതിനാല്‍ ചിന്തിക്കാറില്ല. നമ്മുടെ നിയണത്രത്തിലുള്ള കാര്യമല്ലല്ലോ അത്. നമുക്ക് വരുന്ന പ്രൊജക്ടുകള്‍ കൃത്യമായി തിരഞ്ഞെടുത്ത്, വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തിരഞ്ഞെടുത്ത്, അത് വൃത്തിയ്ക്ക് ചെയ്യുക എന്നത് മാത്രമാണ് നമ്മുടെ ഉത്തരവാദിത്തം. അതിനപ്പുറത്തേക്ക് ആളുകളിലേക്ക് റീച്ച് ചെയ്യാനും ഓഡിഷനുകള്‍ പങ്കെടുക്കാനും ഞാന്‍ ശ്രമിക്കുന്നുണ്ട്.
 
ഈയ്യടുത്ത് ഞാന്‍ മലയാളത്തിലെ ഒരു ലീഡിംഗ് ഡയറക്ടറെ കണ്ടുമുട്ടിയിരുന്നു. അദ്ദേഹം തമാശയായി മൂന്നര കോടിയാണ് നീ വാങ്ങുന്നത് കേട്ടല്ലോ എന്ന് ചോദിച്ചു. എന്റെ പൊന്ന് ചേട്ടാ ഇതൊക്കെ എവിടെ വരുന്ന ന്യൂസ് ആണ് എന്ന് അറിയില്ല എന്ന് ഞാന്‍ പറഞ്ഞു. നേരിട്ട് ആളുകളെ കണ്ട് സംസാരിക്കുമ്പോഴാണ് ഇങ്ങനെയുള്ള ധാരണകളുണ്ടെന്ന് അറിയുന്നത്. എന്തുകൊണ്ടായിരിക്കും വിളിക്കാതിരിക്കുന്നത് എന്ന് ഇരുന്ന് ചിന്തിക്കാമെന്നേയുള്ളൂ. അത് നമ്മുടെ നിയന്ത്രണത്തിലല്ല', പ്രിയ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍