'കുടുംബം കലക്കി, അങ്ങനെയുള്ള സ്ത്രീകളെ എനിക്ക് വെറുപ്പാണ്'; പ്രിയങ്കയെ കുത്തി പ്രീതി സിന്റ

നിഹാരിക കെ.എസ്

ശനി, 26 ഏപ്രില്‍ 2025 (09:59 IST)
ബോളിവുഡും കടന്ന് ഹോളിവുഡിൽ ഒരിടം കണ്ടെത്തിയ നടിയാണ് പ്രിയങ്ക ചോപ്ര. വർഷങ്ങൾക്ക് ശേഷം ഇപ്പോൾ ബോളിവുഡിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ്. രാജമൗലി ചിത്രത്തിൽ മഹേഷ് ബാബുവിന്റെ നായിക ആകുന്നത് പ്രിയങ്ക ആണ്. കൃഷ് 4 ലും ഹൃഥ്വിക് റോഷന്റെ നായികയായി പ്രിയങ്ക വരുന്നു. പകരം വെക്കാനില്ലാത്ത പ്രതിഭയാണ് പ്രിയങ്ക ചോപ്ര എന്ന കാര്യത്തിൽ സംശയമില്ല. സിനിമയിലെ കുടുംബ പാരമ്പര്യമോ ഗോഡ്ഫാദർമാരുടെ പിന്തുണയോ ഒന്നുമില്ലാതെയാണ് പ്രിയങ്ക ചോപ്ര കടന്നു വരുന്നതും സ്വന്തമായി ഒരിടം കണ്ടെത്തുന്നതും. 
 
ബോളിവുഡിൽ സർവൈവ് ചെയ്യുക എന്നത് തന്നെ പ്രിയങ്ക ചോപ്രയെ സംബന്ധിച്ച് എളുപ്പമുള്ള കാര്യമായിരുന്നില്ല. സഹതാരങ്ങളിൽ നിന്നും ഇൻഡസ്ട്രിയിലെ പല പ്രമുഖരിൽ നിന്നും എതിർപ്പുകളും അവഗണനയുമൊക്കെ നേരിടേണ്ടി വന്നിട്ടുണ്ട് പ്രിയങ്ക ചോപ്രയ്ക്ക്. പ്രിയങ്കയുടെ സ്വകാര്യജീവിതം ഏറെ വെല്ലുവിളിയും വിവാദവും കലർന്നതായിരുന്നു. വിവാഹിതരായ ഷാരൂഖ് ഖാനും, അക്ഷയ് കുമാറുമായി പ്രിയങ്ക ചോപ്ര ഒരുകാലത്ത് പ്രണയത്തിലായിരുന്നുവെന്ന് ഗോസിപ്പുകൾ വന്നിരുന്നു. ഒരിക്കൽ മുൻനിര നടി പ്രീതി സിന്റ പ്രിയങ്കയെ വിളിച്ചത് കുടുംബം കലക്കി എന്നായിരുന്നു. 
 
2013 ലായിരുന്നു ആ സംഭവം. തന്റെ സിനിമയായ ഇഷ്ഖ് ഇൻ പാരീസിന്റെ പ്രൊമോഷൻ തിരക്കിലായിരുന്നു പ്രീതി സിന്റ. ഇതിനിടെയാണ് പ്രിയങ്ക ചോപ്രയെക്കുറിച്ചുള്ള ചോദ്യം ഉയർന്നു വരുന്നത്. അന്ന് പ്രിയങ്കയും ഷാരൂഖ് ഖാനും തമ്മിൽ അടുപ്പത്തിലാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അതേക്കുറിച്ച് പ്രീതിയുടെ അഭിപ്രായം ആരായുകയായിരുന്നു മാധ്യമങ്ങൾ.
 
'കുടുംബം കലക്കികളായ സ്ത്രീകളെക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല. അങ്ങനെ താരങ്ങളുടെ പിന്നാലെ നടക്കുകയും തങ്ങൾക്ക് മുകളിലേക്ക് പോകാനുള്ള ചവിട്ടുപടിയായി പുരുഷന്മാരെ ഉപയോഗിക്കുകയും ചെയ്യുന്ന സ്ത്രീകളെ എനിക്ക് വെറുപ്പാണ്' എന്നാണ് പ്രീതി പറഞ്ഞത്. 
 
പ്രിയങ്കയുടെ പേരെടുത്ത് പറഞ്ഞ് വിമർശനമൊന്നും നടത്തിയില്ലെങ്കിലും താരത്തിന്റെ പരാമർശം പ്രിയങ്കയ്ക്കുള്ള കനത്ത പ്രഹരം തന്നെയായിരുന്നു. ഷാരൂഖ് ഖാനുമായുള്ള അടുപ്പം കാരണം ബോളിവുഡിലെ പല എലൈറ്റ് സർക്കിളുകളും പ്രിയങ്കയ്ക്ക് മേൽ അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിനിടെ ഇനിയൊരിക്കലും പ്രിയങ്ക ചോപ്രയ്‌ക്കൊപ്പം അഭിനയിക്കരുതെന്ന് ഷാരൂഖ് ഖാനോട് ഗൗരി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. അത് സത്യമാണെങ്കിലും അല്ലെങ്കിലും ഡോൺ ടുവിന് ശേഷം ഷാരൂഖും പ്രിയങ്കയും ഒരുമിച്ചിട്ടില്ല. 
  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍