ബോളിവുഡിൽ ഗായകർക്ക് പ്രതിഫലമില്ല, ഗാനം ഹിറ്റായാൽ ഷോകളിൽ നിന്നും സമ്പാദിക്കാം എന്ന നിലപാടാണ്

Webdunia
വെള്ളി, 10 ഏപ്രില്‍ 2020 (15:45 IST)
ബോളിവുഡിൽ ഗായകർക്ക് പ്രതിഫലം ലഭിക്കാറില്ലെന്ന് പ്രശ‌സ്‌ത ഗായികയായ നേഹ കക്കർ. സിനിമയിലെ ഗാനം ഹിറ്റായാൽ തുടർന്നുള്ള ഷോകളിൽ സമ്പാദിക്കാമല്ലോ എന്ന നിലപാടാണ് ഗായകർക്ക് ലഭിക്കാറുള്ളതെന്ന് നേഹ കക്കർ പറഞ്ഞു.
 
ബോളിവുഡ് ഗാനങ്ങളിൽ നിന്നും പ്രതിഫലം കിട്ടാറില്ലെങ്കിലും ലൈവ് കൺസർട്ടുകളിൽ നിന്നും ഷോകളിൽ നിന്നും മികച്ച വരുമാനം തന്നെ നേടാൻ സാധിക്കാറുണ്ടെന്നും ഗായിക പറഞ്ഞു. 
 
ദിൽബർ ദിൽബർ,കാല ചശ്‌മ,ഓ സാഖി,തുടങ്ങിയ പ്രശസ്തമായ ഗാനങ്ങൾ ആലപിച്ച ഗായികയാണ് നേഹ കക്കർ

അനുബന്ധ വാര്‍ത്തകള്‍

Next Article