മാസ് ആയി തിരിച്ചുവരവിന് ചിരഞ്ജീവി,വാള്‍ട്ടര്‍ വീരയ്യ ടൈറ്റില്‍ ട്രാക്ക്

കെ ആര്‍ അനൂപ്
ചൊവ്വ, 27 ഡിസം‌ബര്‍ 2022 (12:34 IST)
ചിരഞ്ജീവി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വാള്‍ട്ടര്‍ വീരയ്യ. ഒടുവില്‍ പുറത്തിറങ്ങിയ ഗോഡ്ഫാദറില്‍ നിന്ന് വ്യത്യസ്തമായ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ബോബി കൊല്ലി(കെ എസ് രവീന്ദ്ര) സംവിധാനം ചെയ്യുന്ന സിനിമയിലെ ടൈറ്റില്‍ ട്രാക്ക് പുറത്തിറങ്ങി.
 
അനുരാഗ് കുല്‍ക്കര്‍ണി, പവിത്ര ചാരി എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
ബേബിയുടെതാണ് കഥയും സംഭാഷണവും.കോന വെങ്കട്, കെ ചക്രവര്‍ത്തി റെഡ്ഡി ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.രവി തേജ, ശ്രുതി ഹാസന്‍, കാതറിന്‍ ട്രീസ തുടങ്ങിയ വമ്പന്‍ തലനിര ചിത്രത്തിലുണ്ട്. 
 
ബോസ് പാര്‍ട്ടി' തുടങ്ങുന്ന ആദ്യത്തെ പാട്ടും ശ്രദ്ധ നേടിയിരുന്നു.
 
 
 
 
 
  
 
 
Next Article