മലയാളത്തിലും സിനിമ സംഭവിച്ചേക്കാം, മലബാർ കലാപത്തെപറ്റി ഗവേഷണം നടത്തികൊണ്ടിരിക്കുകയാണ്: വിവേക് അഗ്നിഹോത്രി

Webdunia
വ്യാഴം, 28 ഏപ്രില്‍ 2022 (20:17 IST)
അടുത്തിടെ രാജ്യത്ത് വളരെയേറെ ചർച്ചകൾക്കിടയാക്കിയ ചിത്രമാണ് വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്‌ത ദ കശ്‌മീർ ഫയൽസ്. കശ്‌മീരി പണ്ഡിറ്റുകളുടെ പലായനം ചർച്ച ചെയ്‌ത സിനിമ അമ്പരപ്പിക്കുന്ന വലിയ വിമർശനങ്ങൾ നേരിട്ടെങ്കിലും അമ്പരപ്പിക്കുന്ന വിജയമാണ് ബോക്സ്ഓഫീസിൽ സ്വന്തമാക്കിയത്.
 
ഇസ്ലാമോഫോബിയ തന്റെ സിനിമയിലില്ലെന്നും ടെററിസംഫോബിയ ആണുള്ളതെന്നും വിവേക് അഗ്നി‌ഹോത്രി ഒരു സ്വകാര്യചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മലയാളം സിനിമകൾ താൻ ഒരുപാട് ഇഷ്ടപ്പെടുന്നുവെന്നും ചിലപ്പോൾ മലയാളത്തിൽ ഒരു ചരിത്ര സിനിമ സംഭവിക്കാമെന്നും വിവേക് അഗ്നിഹോത്രി പറഞ്ഞു. മലബാർ കലാപത്തെപറ്റി ഗവേഷണത്തിലാണെന്നും അഗ്നിഹോത്രി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article