ഒരു കുഞ്ഞന്‍ ഫീല്‍ ഗുഡ് സിനിമ; വിശുദ്ധ മെജോ തിയറ്ററുകളിലേക്ക്

Webdunia
വ്യാഴം, 15 സെപ്‌റ്റംബര്‍ 2022 (22:13 IST)
ഡിനോയ് പൗലോസ്, മാത്യു തോമസ്, ലിജോമോള്‍ ജോസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കിരണ്‍ ആന്റണി സംവിധാനം ചെയ്യുന്ന വിശുദ്ധ മെജോ നാളെ തിയറ്ററുകളിലേക്ക്. വളരെ രസകരമായ പ്ലോട്ടില്‍ കഥ പറയുന്ന ഒരു ഫീല്‍ ഗുഡ് സിനിമയായിരിക്കും വിശുദ്ധ മെജോ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ പുതിയ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 
 
തിയറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റാവാന്‍ സാധ്യതയുള്ള നന്മയുള്ള കുഞ്ഞന്‍ സിനിമയെന്നാണ് പ്രിവ്യു ഷോയ്ക്ക് ശേഷം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. താരങ്ങളുടെ പ്രകടനം തന്നെയാണ് എടുത്തുപറയേണ്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
 
വിനോദ് ഷൊര്‍ണ്ണൂര്‍, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോന്‍ ടി.ജോണ്‍ തന്നെയാണ്. ഡിനോയ് പൗലോസിന്റേതാണ് തിരക്കഥ. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. 
 
തന്റെ ബാല്യകാല സുഹൃത്തായ ജീനയെ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്ന മെജോ എന്ന യുവാവിന്റെ രസകരമായ കഥയാണ് ചിത്രം പറയുന്നത്. എന്നാല്‍ രണ്ട് വ്യത്യസ്ത ധ്രുവങ്ങളിലുള്ള സ്വഭാവക്കാരാണ് രണ്ട് പേരും. ഇവര്‍ക്കിടയിലുണ്ടാകുന്ന രസകരമായ സംഭവങ്ങളും ഉദ്വേഗം നിറഞ്ഞ കാഴ്ചകളുമാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article