31 വര്‍ഷത്തിന് ശേഷം രജനികാന്തും അരവിന്ദ് സ്വാമിയും ഒന്നിക്കുമോ ? ചര്‍ച്ചകളില്‍ കോളിവുഡ് സിനിമ ലോകം

കെ ആര്‍ അനൂപ്

വ്യാഴം, 15 സെപ്‌റ്റംബര്‍ 2022 (15:03 IST)
കോളിവുഡില്‍ നിന്ന് ഉയരുന്ന ഒരു ചോദ്യമാണ് അരവിന്ദ് സ്വാമിയും രജനികാന്തും വര്‍ഷങ്ങള്‍ക്കുശേഷം ഒന്നിക്കുമോ എന്നത്. സംവിധായകന്‍ സിബി ചക്രവര്‍ത്തിയുടെ വരാനിരിക്കുന്ന ചിത്രത്തില്‍ ഇരുവരും ഒന്നിക്കും എന്നാണ് കേള്‍ക്കുന്നത്.
 
ഈ സിനിമയില്‍ അരവിന്ദ് സ്വാമി നെഗറ്റീവ് റോള്‍ ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇക്കാര്യം ചോദിച്ചപ്പോള്‍ നടന്‍ വ്യക്തമായ ഉത്തരം നല്‍കിയില്ല. എന്നാലും ആരാധകര്‍ പ്രതീക്ഷയിലാണ്.
 
31 വര്‍ഷത്തിന് ശേഷം രജനികാന്തും അരവിന്ദ് സ്വാമിയും ഒന്നിക്കുമോ എന്നതാണ് ഇനി കാണേണ്ടത്.1991-ല്‍ മണിരത്നം സംവിധാനം ചെയ്ത 'ദളപതി' എന്ന ചിത്രത്തില്‍ രജനികാന്തും അരവിന്ദ് സ്വാമിയും സ്‌ക്രീന്‍ സ്പേസ് പങ്കിട്ടിരുന്നു.
 
കുഞ്ചാക്കോ ബോബന്റെ ഒറ്റ് എന്ന ചിത്രത്തിലാണ് അരവിന്ദ് സ്വാമിയെ ഒടുവിലായി കണ്ടത്. 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍