ദീപാവലി റിലീസായി 'ജയ ജയ ജയ ജയ ഹേ',ഇതൊരു കുടുംബചിത്രം,ദര്‍ശന രാജേന്ദ്രനും ബേസില്‍ ജോസഫും പ്രധാന വേഷങ്ങളില്‍

കെ ആര്‍ അനൂപ്

വ്യാഴം, 15 സെപ്‌റ്റംബര്‍ 2022 (17:11 IST)
ദര്‍ശന രാജേന്ദ്രനും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ജയ ജയ ജയ ജയ ഹേ' റിലീസ് പ്രഖ്യാപിച്ചു. ദീപാവലി റിലീസായി ഒക്ടോബര്‍ 21ന് ചിത്രം തിയേറ്ററുകളില്‍ എത്തും.
 
വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രംഒരു സ്ത്രീ കേന്ദ്രീകൃത സിനിമയാണെന്നാണ് പറയപ്പെടുന്നത്.ഇതൊരു കുടുംബചിത്രമാണ്, ദര്‍ശനയുടെ കഥാപാത്രമായ ജയഭാരതിയുടെലാണ് സിനിമ മുന്നോട്ട് പോകുന്നത്. ഇടത്തരം കുടുംബത്തില്‍ ജനിച്ച 22 വയസ്സുള്ള പെണ്‍കുട്ടി അവളുടെ ജനനം മുതല്‍ അവള്‍ അഭിമുഖീകരിക്കുന്ന കാര്യങ്ങളും അവളുടെ ജീവിതത്തിലെ സംഭവങ്ങളുമാണ് ചിത്രം പറയാന്‍ പോകുന്നത്.
 
ദര്‍ശന രാജേന്ദ്രനും ബേസില്‍ ജോസഫും ചിത്രത്തില്‍ ദമ്പതികളായി അഭിനയിക്കും.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍