Emergency Movie:കങ്കണ ഇന്ദിരാഗാന്ധി: സഞ്ജയ് ഗാന്ധിയായി എത്തുന്നത് മലയാളികളുടെ പ്രിയതാരം: ശ്രദ്ധനേടി ക്യാരക്ടർ പോസ്റ്റർ

Webdunia
ചൊവ്വ, 13 സെപ്‌റ്റംബര്‍ 2022 (14:39 IST)
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതം പ്രമേയമാകുന്ന എമർജൻസി എന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. കങ്കണ റണാവത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ താരം തന്നെയാണ് പ്രധാനവേഷത്തിലെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിൽ സഞ്ജയ് ഗാന്ധിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ.
 
സിനിമയിലെ വളരെയേറെ പ്രാധാന്യമുള്ള കഥാപാത്രമായെത്തുന്നത് ആനന്ദം എന്ന സിനിമയിലെ കുപ്പി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ വിശാഖ് നായരാണ്.പുത്തൻപണം', 'ചങ്ക്സ്', 'ചെമ്പരത്തിപ്പൂ' എന്നീ സിനിമകളിലും വിശാഖ് നായര്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. താരത്തിൻ്റെ ആദ്യ ബോളിവുഡ് ചിത്രമാണ് എമർജൻസി.
 
അടിയന്തിരാവസ്ഥ കാലമാണ് ചിത്രത്തിൻ്റെ പ്രമേയമാകുന്നത് എന്നതിനാൽ വളരെയേറെ പ്രാധാന്യമുള്ള വേഷത്തിലാകും വിശാഖ് എത്തുക. കങ്കണയുടെ രണ്ടാമത് സംവിധാന സംരഭമാണിത്. നേരത്തെ മണികർണിക ദ ക്വീൻ ഓഫ് ഝാന്‍സി എന്ന ചിത്രം താരം സംവിധാനം ചെയ്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article