മഴയും വെയിലും കൊള്ളാതിരിക്കാന്‍ അമ്മയും അച്ഛനും കൊടുത്തുവിട്ട കുടയുമായി ബസ്സും കയറി വരുന്ന ഉണ്ണി മുകുന്ദനെ ഇപ്പോഴും സംവിധായകന്‍ വിനോദ് ഗുരുവായൂരിന്റെ മനസ്സില്‍ ഉണ്ട്.മലയാളത്തിലെ പ്രശസ്തരെ നീ കൗതുകത്തോടെ നോക്കി നിന്നിരുന്ന ആ ചെറുപ്പക്കാരന് വലിയ ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നു.ഉണ്ണിയുടെ കഠിന പ്രയത്‌നം.. പല പരാജയങ്ങള്‍ക്കും തളര്‍ത്താനായില്ല.. അന്നും ഉണ്ണി വിനോദിനോട് പറയുമായിരുന്നു നമുക്ക് ഒരു സമയമുണ്ട് ചേട്ടാ.. എന്ന്.ഇനി ഉണ്ണി മുകുന്ദന്റെ സമയമാണെന്ന് വിനോദ് ഗുരുവായൂര്‍ പറയുന്നു.
വിനോദ് ഗുരുവായൂരിന്റെ വാക്കുകളിലേക്ക്
ആദ്യമായി ലോഹി സാറിന്റെ മുന്‍പില്‍ നീ എത്തിയ ദിവസം ഇപ്പോഴും ഓര്‍മ്മയിലുണ്ട്.. അന്ന് നീ പറഞ്ഞ നിന്റെ ആഗ്രഹങ്ങള്‍ ഓരോന്നായി നേടികൊണ്ടിരിക്കുന്നു. പിന്നീട് ഒരു കുടയുമായി ബസ്സും കയറി വരുന്ന ഉണ്ണിയെ കണ്ടു. മഴയും, വെയിലും കൊള്ളാതിരിക്കാന്‍ അച്ഛനും, അമ്മയും കൊടുത്തു വിട്ട ആ കുട നീ കരുതലോടെ കൊണ്ട് നടന്നു. പ്രശസ്ത സാഹിത്യക്കാരന്‍ മാടമ്പ് കുഞ്ഞുകുട്ടന്‍ സാറിന്റെ പിറന്നാളിന് നമ്മള്‍ പോയ ദിവസം ഞാനോര്‍ക്കുന്നു. മലയാളത്തിലെ പ്രശസ്തരെ നീ കൗതുകത്തോടെ നോക്കി നിന്നിരുന്നത്. അന്ന് തിരിച്ചു വന്നു നേരില്‍ കണ്ട സാഹിത്യകാരന്മാരുടെ കഥകള്‍ തിരഞ്ഞു നടക്കുന്നതും ഞാനിന്നും ഓര്‍ക്കുന്നു. പിന്നീട് ഉണ്ണിയുടെ കഠിന പ്രയത്‌നം.. പല പരാജയങ്ങള്‍ക്കും തളര്‍ത്താനായില്ല.. അന്നും നമ്മള്‍ സംസാരിക്കുമ്പോള്‍ നീ പറയുന്ന ആ വാക്കുകള്‍ ഇന്നും എന്റെ ചെവിയില്‍ മുഴങ്ങുന്നു... നമുക്ക് ഒരു സമയമുണ്ട് ചേട്ടാ... ശരിയാണ് ഇനി ഉണ്ണി മുകുന്ദന്റെ സമയമാണ്. അമ്മമാരും കുട്ടികളും മനസ്സില്‍ ഒരു സ്ഥാനം ഉണ്ണിക്കു നല്‍കിയിരിക്കുന്നു. അവിടെ നിന്നാണ് ഒരു റിയല്‍ സ്റ്റാര്‍ ഉണ്ടാകുന്നതു. മാളികപ്പുറത്തിന്റെ അണിയരപ്രവര്‍ത്തകര്‍ക്കു അഭിമാനിക്കാം... അയ്യപ്പനൊപ്പം നമ്മുടെ റിയല്‍ ഹീറോ ആക്കിയതിനു.വിനോദ് ഗുരുവായൂര്‍