'കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം'; 'മാലിക്' വിശേഷങ്ങളുമായി വിനയ് ഫോര്‍ട്ട്

കെ ആര്‍ അനൂപ്
വ്യാഴം, 25 മാര്‍ച്ച് 2021 (16:53 IST)
ഫഹദ് ഫാസില്‍ നായകനായെത്തുന്ന മാലിക് റിലീസിന് ഒരുങ്ങുകയാണ്. മെയ് 13ന് പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് വിനയ് ഫോര്‍ട്ട്. ഡേവിഡ് കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്. തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഇത്. താന്‍ മുമ്പ് ചെയ്തിട്ടുള്ള കഥാപാത്രങ്ങളില്‍ നിന്ന് ഇത് വ്യത്യസ്തമാണെന്നും വിനയ് പറഞ്ഞു. നെഗറ്റീവ് ടൈപ്പ് റോള്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് കാലഘട്ടത്തിലൂടെ കടന്നുപോകുന്ന സിനിമ ആയതിനാല്‍, ഫഹദ് ഫാസിലും വിനായ് ഫോര്‍ട്ടും വ്യത്യസ്ത രൂപങ്ങളില്‍ 'മാലിക്'ല്‍ പ്രത്യക്ഷപ്പെടും.
 
ന്യൂനപക്ഷ സമുദായത്തെ നാടുകടത്താനുള്ള നിരന്തരമായ ഭീഷണിക്കെതിരെ ചെറുത്തുനില്‍പ്പ് നടത്തുന്ന ഒരു കഥയാണ് സിനിമ പറയുന്നത്.സുലൈമാന്‍ മാലിക് എന്ന കേന്ദ്ര കഥാപാത്രത്തെ ഫഹദ് അവതരിപ്പിക്കുന്നു.ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, ഇന്ദ്രന്‍സ്, സുധി കൊപ്പ, ചന്തുനാഥ്, ജലജ, മാല പാര്‍വതി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. തിരക്കഥയും സംവിധാനവും കൂടാതെ മഹേഷ് നാരായണന്‍ തന്നെയാണ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നത്.30 കോടി രൂപയോളം ബഡ്ജറ്റില്‍ ആന്റോ ജോസഫാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article