കമല്‍ഹാസന്റെ വിക്രം റിലീസിനൊരുങ്ങുന്നു, കിടിലന്‍ അപ്‌ഡേറ്റ്

കെ ആര്‍ അനൂപ്
തിങ്കള്‍, 2 മെയ് 2022 (16:50 IST)
കമല്‍ഹാസന്റെ വിക്രം ഒരുങ്ങുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് സേതുപതിയും ഫഹദും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കി എച്ച് ആര്‍ പിക്‌ചേഴ്‌സ്.
 
ഷിബു തമീന്‍സ് നേതൃത്വം നല്‍കുന്ന റിയാ ഷിബുവിന്റെയാണ് എച്ച് ആര്‍ പിക്‌ചേഴ്‌സ്.ആര്‍ആര്‍ആര്‍ കേരളത്തില്‍ വിതരണം ചെയ്തതും ഇവര്‍ തന്നെയാണ്.
 
 പൂര്‍ണ്ണ മാസ് എന്റര്‍ടെയ്‌നര്‍ തന്നെയായിരിക്കും ചിത്രം.
 ദേശീയ അവാര്‍ഡ് ജേതാക്കളായ അന്‍ബറിവ് മാസ്റ്റേഴ്‌സ് വിക്രമിലെ സ്റ്റണ്ട് രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നു. രാജ് കമല്‍ ഫിലിം ഇന്റര്‍നാഷണല്‍ (ആര്‍കെഎഫ്ഐ) ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. നരേന്‍, കാളിദാസ് ജയറാം എന്നിവരും ചിത്രത്തിലുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article