സൗഹൃദം പ്രണയമായി മാറി ആ പ്രണയം വിവാഹത്തില്‍ എത്തി വര്‍ഷങ്ങളുടെ ഒന്നിച്ചുള്ള ജീവിതത്തിനുശേഷം ഇരുവരും വേര്‍പിരിഞ്ഞു. എന്നാല്‍ ആ വേര്‍പിരിയലില്‍ അവര്‍ സൗഹൃദം നിലനിര്‍ത്തി, പറഞ്ഞുവരുന്നത് ഗായകന്‍ വിജയ് യേശുദാസിനെയും മുന്‍ ഭാര്യ ദര്‍ശനേയും കുറിച്ചാണ്. തങ്ങള്‍ രണ്ടാളും പിരിഞ്ഞു എന്ന വിവരം വിജയ് യേശുദാസ് പതിയെയാണ് ആരാധകരെ അറിയിച്ചത്. വിവാഹമോചന ശേഷവും ഇരുവരും നല്ല സുഹൃത്തുക്കളായി തുടരുന്നു. ദര്‍ശന ബാലഗോപാലിന് 16 വയസ്സുള്ളപ്പോഴായിരുന്നു വിജയ് യേശുദാസിനെ കാണുന്നത്. വിജയ് മുഖ്യാതിഥിയായി പങ്കെടുത്ത വേദിയില്‍ ദര്‍ശനേയും ഉണ്ടായിരുന്നു. ദുബായില്‍ വെച്ചുള്ള കണ്ടുമുട്ടല്‍ പതിയെ നല്ല സൗഹൃദത്തിനുള്ള വാതിലുകള്‍ തുറന്നു.