Bigg Boss:കഴിവുകേട്ടവളെ.. മരവാഴെ..ഋഷിയെ പിറകില്‍ നിന്നും കുത്തി, ഒടുവില്‍ കരച്ചില്‍, പ്രേക്ഷകര്‍ക്ക് രണ്ട് അഭിപ്രായം
ജാന്‍മൊണി ഋഷിയെ ജാസ്മിനും ഗബ്രിയും നിര്‍ദേശിച്ച വിവരം ഋഷിയുമായി പങ്കിട്ടത്. ഇതോടെ ഇനിയിപ്പോ അവരുമായി ഒരു ബന്ധം ഇല്ലെന്ന് ഋഷി പ്രഖ്യാപിക്കുന്നു. ചിരിക്കുക പോലും ഇല്ലെന്ന് ഋഷി പറഞ്ഞു. ഇതിനിടെ ജാസ്മിന്‍ ഋഷിയെ നോക്കി ചിരിച്ചതും സംഭവം വേറെ അവസ്ഥയിലേക്ക് എത്തി.ഋഷി പ്രകോപിതനായി, ജാസ്മിനെതിരെ പാഞ്ഞടുത്തു.കുഷ്യന്‍ വലിച്ചെറിഞ്ഞു.കഴിവുകേട്ടവളെ ഇന്ന് ജാസ്മിനെയും മരവാഴെഎന്ന് ഗബ്രിയെയും വിളിച്ചു. തുടര്‍ന്ന് റൂമില്‍ പോയി ഋഷി കരയുകയാണ് ഉണ്ടായത്. സിജോ ഉള്‍പ്പെടെയുള്ളവര്‍ കണ്‍ഫഷന്‍ റൂമിലെത്തിച്ച് ഋഷിയെ സമാധാനിപ്പിച്ചു. ജാസ്മിനും തന്റെ ഭാഗം പറഞ്ഞുകൊണ്ട് കരയുന്നുണ്ടായിരുന്നു. ജാസ്മിനെ ഗബ്രി, രസ്മിന്‍, ശരണ്യ തുടങ്ങിയ ചുരുക്കം ആളുകള്‍ സമാധാനിപ്പിക്കാന്‍ ആയി എത്തി.
എന്തായാലും ഈ ചര്‍ച്ചകള്‍ ബിഗ് ബോസ് ഫാന്‍സ് ഗ്രൂപ്പുകളില്‍ വലിയ തോതില്‍ നടക്കുന്നുണ്ട്. നോമിനേഷന്റെ പേരില്‍ഋഷി ഇത്ര വലിയ പ്രശ്‌നം ഉണ്ടാക്കണം എന്ന് ചോദിക്കുന്നവരും അവനെ നോമിനേഷന്‍ ചെയ്തത് ആക്ടീവ് ആകട്ടെ എന്ന നിലയിലാണ് ആണെന്നും ചിലയാളുകള്‍ വാദിക്കുന്നു.അടുത്ത സുഹൃത്തുക്കളായി ചിരിച്ചു നടന്ന രണ്ടുപേര്‍ ചതിച്ചതിന്റെ വിഷമം ഒരിക്കലെങ്കിലും അറിഞ്ഞവര്‍ക്ക്ഋഷിയുടെ വിഷമം അറിയാന്‍ സാധിക്കുമെന്നാണ് വേറെ ചിലര്‍ പറയുന്നത്.