മൈന്റ് ഗെയിമുമായി അന്‍സിബ,രതീഷ് കുമാറിന്റെ പുറത്താകല്‍ മുതല്‍ മുടിയന്‍- ജാസ്മിന്‍ ഫൈറ്റ് വരെ, ഒരേയൊരു കാരണം, ആരാധകരുടെ കണ്ടെത്തല്‍
അന്‍സിബ നല്ലൊരു കേള്‍വിക്കാരിയാണെന്നും വീട്ടില്‍ നിന്നുള്ള എല്ലാ ആളുകളുടെയും പോയിന്റുകള്‍ കേട്ട് കൃത്യസമയത്ത് വേണ്ടവിധം പ്രയോഗിക്കാന്‍ നടിക്ക് കഴിവുണ്ടെന്നും പ്രേക്ഷകര്‍ പറയുന്നു. ഇപ്പോഴിതാ അന്‍സിബയുടെ മൈന്റ് ഗെയിമുമായി ബന്ധപ്പെട്ട് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. രതീഷിന്റെ പുറത്താക്കല്‍ മുതല്‍ ഇപ്പോള്‍ കണ്ട ജാസ്മിന്‍ മുടിയന്‍ പോരുവരെ അന്‍സിബയുടെ തലയില്‍ ഉദിച്ച മൈന്‍ഡ് ഗെയിം ആണെന്നാണ് പറയപ്പെടുന്നത്.
'ബിബിയില്‍ ആരും നല്ല പിള്ള പട്ടം വാങ്ങാനല്ലല്ലോ വന്നത്. തല വര്‍ക്ക് ചെയ്ത് വ്യക്തമായി എല്ലാവരേയും പഠിച്ച് പതിയെ പതിയെ ഗെയിം മുന്നോട്ട് കൊണ്ടുപോവുക. അതാണ് അന്‍സിബയുടെ ഇതുവരെയുള്ള ഒരു രീതി. ചുമ്മ അടിയും ബഹളവും കണ്ട് ആസ്വദിക്കുന്നിതിനിടയില്‍ അന്‍സിബ എന്ന ലിസണറെ നിങ്ങള്‍ ഒന്ന് നിരീക്ഷിക്കുക.''അപ്പോള്‍ കാണാം... ഒരൊന്നൊന്നര മൈന്റ് ഗെയ്മറെ', എന്നാണ് കുറിപ്പില്‍ പറയുന്നത്.