നടൻ വിജയ് കുരുക്കിൽ; ദളപതിയെ കസ്റ്റഡിയിലെടുത്ത് ആദായ നികുതി വകുപ്പ്

ചിപ്പി പീലിപ്പോസ്
ബുധന്‍, 5 ഫെബ്രുവരി 2020 (16:53 IST)
നടൻ വിജയ്‌യെ കസ്റ്റഡിയിലെടുത്ത് ആദായ നികുതി വകുപ്പ്. നെയ്‌വേലിയിലെ ലൊക്കേഷനിൽ നിന്നാണ് താരത്തെ ആദായ നികുതി വകുപ്പ് കസ്റ്റഡിയിൽ എടുത്തത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘മാസ്റ്റർ‘ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആയിരുന്നു നെയ്‌വേലിയിൽ നടന്നുകൊണ്ടിരുന്നത്. 
 
ഇവിടെ എത്തിയാണ് ആദായ നികുതി വകുപ്പ് താരത്തെ കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യുന്നതിനായാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ട്. ചോദ്യം ചെയ്യൽ തുടരുന്നുവെന്നാണ് റിപ്പോർട്ട്.
 
എ.ജി.എസ്. എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിച്ച വിജയിയുടെ ബിഗില്‍ എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ് സൂചന. എ.ജി.എസ്. എന്റര്‍ടെയ്ന്‍മെന്റുമായി ബന്ധപ്പെട്ട 20 ഇടങ്ങളില്‍ രാവിലെ മുതല്‍ ആദായ നികുതിവകുപ്പ് റെയ്ഡ് നടത്തിയിരുന്നു. വിജയിയെ കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article