ഇടത്തരക്കാരെ സഹായിക്കാന്‍ 1.30 കോടി സമാഹരിച്ച് നടന്‍ വിജയ് ദേവെരകൊണ്ട; ഒരു ലക്ഷം ചെറുപ്പക്കാർക്ക് ജോലി നൽകുമെന്ന് താരം

അനു മുരളി
തിങ്കള്‍, 27 ഏപ്രില്‍ 2020 (12:34 IST)
കൊവിഡ് 19 നെ തുടർന്നുണ്ടായ ബുദ്ധിമുട്ടുകളിൽ പെട്ടുഴലുന്ന തന്റെ നാട്ടിലുള്ള ഇടത്തരക്കാരെ സഹായിക്കുന്നതിനായി ഒന്നരക്കോടിയോളം രൂപ സമാഹരിച്ച് തെലുങ്ക് നടൻ വിജയ് ദേവരക്കൊണ്ട. നടന്റെ പേരിലുള്ള ദ ദേവെരകൊണ്ട ഫൗണ്ടേഷനാണ് ധനസമാഹരണത്തിന് നേതൃത്വം നല്‍കുന്നത്. ട്വിറ്ററിലൂടെ വിജയ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 
 
കൊറോണ വൈറസ് ലോക്ഡൗണിനെത്തുടര്‍ന്ന് തന്റെ പ്രൊഡക്ഷന്‍ ഹൗസിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന്റെ തിരക്കുകളിലായിരുന്നു താനെന്ന് നടൻ പറയുന്നു. ജീവിതത്തില്‍ തനിക്ക് ഒരു ലക്ഷം ചെറുപ്പക്കാര്‍ക്കെങ്കിലും ജോലി നല്‍കണമെന്നാണ് തന്റെ ആഗ്രഹമെന്നും അതിനായുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്നും വിജയ് പങ്കുവെച്ച വീഡിയോയിൽ പറയുന്നു.  

അനുബന്ധ വാര്‍ത്തകള്‍

Next Article