വിഷുവിന് 'വെടിക്കെട്ട്' വീടുകളിലേക്ക്,വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ഏപ്രില്‍ 16ന്

കെ ആര്‍ അനൂപ്

തിങ്കള്‍, 10 ഏപ്രില്‍ 2023 (15:50 IST)
തിയേറ്ററുകളില്‍ ആരവം തീര്‍ത്ത 'വെടിക്കെട്ട്'ഇനി മിനി സ്‌ക്രീനിലേക്ക്.
ബിബിന്‍,വിഷ്ണു എന്നീ സംവിധായകരായ നടന്മാരുടെ സ്വപ്നമായിരുന്നു വെടിക്കെട്ട് എന്ന സിനിമ. തീയേറ്ററുകളില്‍ നേരത്തെ പ്രദര്‍ശനം ആരംഭിച്ച സിനിമ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് അരികിലേക്ക് വിഷുവിന് എത്തുന്നു.
 
വെടിക്കെട്ട് വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ഏപ്രില്‍ 16 ഞായറാഴ്ച. സീ കേരളം ചാനലിലൂടെ വൈകിട്ട് 3 30 മുതലാണ് സിനിമ കാണാനാവുക. 
 
ബാദുഷ സിനിമാസിന്റെയും പെന്‍ & പേപ്പര്‍ ക്രിയേഷന്‍സിന്റെയും നിര്‍മ്മാണത്തില്‍ ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രമാണ് വെടിക്കെട്ട്.
 
 
 രതീഷ് റാം ഛായാഗ്രഹണവും ജോണ്‍കുട്ടി എഡിറ്റിംഗും നിര്‍വഹിക്കുന്നു. 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍