വീണ്ടും ശോഭനയെ 'ഗംഗേ'യെന്ന് വിളിച്ച് സുരേഷ് ഗോപി!; 'വരനെ ആവശ്യമുണ്ട്' ടീസർ പുറത്ത്

റെയ്‌നാ തോമസ്

ഞായര്‍, 26 ജനുവരി 2020 (13:03 IST)
ശോഭന, ദുൽഖർ സൽമാൻ, സുരേഷ് ഗോപി, കല്യാണി പ്രിയദർശൻ എന്നിവരൊന്നിച്ച 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ദുൽഖർ നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനവും രചനയും അനൂപ് സത്യനാണ്. സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകനാണ് അനൂപ്. 
 
കല്യാണി പ്രിയദര്‍ശന്‍ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണിത്. ദുൽഖറിൻറെ വേഫാറർ ഫിലിംസും എം സ്റ്റാർ എൻറർടെയിൻമെൻറ്‌സും ചേർന്നാണ് ചിത്രം റിലീസ് ചെയ്യുന്നത്. മുകേഷ് മുരളീധരനാണ് ക്യാമറ.അൽഫോൺസ് ജോസഫാണ് സംഗീതം. ഉർവശി, മേജർ രവി, ലാലു അലക്‌സ്, ജോണി ആൻറണി, വാഫാ ഖദീജ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങങളെ അവതരിപ്പിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍