'വലിമൈ' പുതിയ അപ്‌ഡേറ്റ് മെയ് ഒന്നിന്, പുതിയ വിശേഷങ്ങളുമായി നിര്‍മ്മാതാവ് ബോണി കപൂര്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 15 മാര്‍ച്ച് 2021 (16:46 IST)
അജിത്തിന്റെ ആരാധകരുടെ മാസങ്ങളോളമായ കാത്തിരിപ്പിന് വിരാമം.
'വലിമൈ' പുതിയ അപ്‌ഡേറ്റ് വരുന്നു. ഫസ്റ്റ് ലുക്കും സിനിമയിലൂടെ പ്രൊമോഷനുകളും മെയ് ഒന്നുമുതല്‍ പുറത്തു വരും. അജിത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഫസ്റ്റ് ലുക്ക് ആദ്യം എത്താനാണ് സാധ്യത. ഇക്കാര്യം നിര്‍മ്മാതാവ് ബോണി കപൂര്‍ ട്വീറ്റിലൂടെ അറിയിച്ചു. താരത്തിന്റെ അമ്പതാം ജന്മദിനം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ആരാധകരും.
 
ഷൂട്ടിംഗ് ആരംഭിച്ചിട്ട് ഒരു വര്‍ഷത്തിലേറെയായിട്ടുണ്ടെങ്കിലും, നിര്‍മ്മാതാക്കള്‍ ഇതുവരെയും സിനിമയെ കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ നല്‍കിയിട്ടില്ല. അതിനാല്‍ തന്നെ അജിത്ത് സിനിമയെ കുറിച്ച് അറിയുവാനായി കാതോര്‍ക്കുകയാണ് ഓരോ സിനിമ പ്രേമികളും.

അനുബന്ധ വാര്‍ത്തകള്‍

Next Article